കൈവിട്ട് പോയ പ്രണയം തിരിച്ച് പിടിക്കാൻ…; സുഗന്ധം പൊഴിക്കുന്ന കുഞ്ഞ് പൂവാണ് ‘സയാലി’, ചർച്ചയായി ഹ്രസ്വചിത്രം

പ്രണയത്തിൻറെ വീണ്ടെടുപ്പിൻറെ കഥ പറയുന്ന ഹ്രസ്വചിത്രം ‘സയാലി’ പ്രേക്ഷകർ ഏറ്റെടുക്കുന്നു. വാലെന്റയിൻസ് ഡേയ്ക്ക് മുന്നോടിയായി യൂ ട്യൂബിൽ റിലീസ് ചെയ്ത ഹൃസ്വചിത്രത്തിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൈവിട്ടെന്ന് കരുതിയ പ്രണയം തിരിച്ചുപിടിക്കുന്നതാണ് ചിത്രത്തിൻറെ പ്രമേയം. പുതിയ കാലഘട്ടത്തിന്റെ പ്രണയവും തുടർന്നുള്ള നോവുകളും ഇഷ്ടങ്ങളും അടുക്കിവെച്ച അതിമനോഹരമായ പാട്ടിൽ അവരുടെ നനുത്ത ഓർമ്മകളും കടന്നുവരുന്നുണ്ട്. വെളുത്ത നിറമുള്ള, നേർത്ത സുഗന്ധം പൊഴിക്കുന്ന കുഞ്ഞ് പൂവാണ് ‘സയാലി’. അത്രതന്നെ മനോഹരമായ പ്രണയ-ദൃശ്യാവിഷ്കാരമാണ് ഈ ഹൃസ്വചിത്രം.

പ്രവീൺ വിശ്വനാഥും ആതിരാരാജുമാണ് അഭിനേതാക്കൾ. ഓപറേഷൻ ജാവ, നെയ്മർ, റിലീസിന് തയ്യാറെടുക്കുന്ന ‘ഗോളം’ എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പിന്നണി ഗായകനുമായ ഉദയ് രാമചന്ദ്രനാണ് സയാലിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. യു ആർ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ, ജനീഷ് ജയനന്ദൻ ക്യാമറ, ചിത്ര സംയോജനം പ്രബീൻ പി പ്രസാദ്, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, പശ്ചാത്തല സംഗീതം എബി സാൽവിൻ തോമസും ചെയ്തിരിക്കുന്നു, പാട്ടെഴുതി സംഗീതം ചെയ്തത് പാടിയിരിക്കുന്നത് പ്രേം വടക്കൻ ഡയറീസും നിത്യ ബാലഗോപാലും ചേർന്നാണ്. ‘സയാലി’യുടെ ദൃശ്യഭംഗി ഉദയ് രാമചന്ദ്രൻ ഒഫീഷ്യൽ എന്ന യൂ ട്യൂബ് ചാനലിൽ കാണാം.

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago