സയനോരയുടെ പുത്തന്‍ ഫോട്ടോഷൂട്ട്! കമന്റുകള്‍ അറിയിച്ച് താരനിര!

പ്രിയഗായിക സയനോരയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ച് പ്രശസ്തയായ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇപ്പോള്‍ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്.. താരത്തിന്റെ ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ക്ക് സിനിമാ രംഗത്തെ തന്നെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം കമന്റുകള്‍ പങ്കുവെച്ച് എത്തുന്നുണ്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഫോട്ടോ ഷൂട്ട് സെഷനാണ് സയനോര പങ്കുവെച്ചിരിക്കുന്നത്. വാന്‍ക്രിസ് വൈബ്‌സ് ആണ് താരത്തിന്റെ ഫോട്ടോഷൂട്ടിനുള്ള സ്‌റ്റൈലിംഗും ഫോട്ടോഗ്രാഫിയും ചെയ്തിരിക്കുന്നത്. സയനോരയുടെ സുഹൃത്തും നടിയുമായ മൃദുല മുരളിയുടെ കളക്ഷന്‍സിലെ ജ്വല്ലറികളാണ് താരം ധരിച്ചിരിക്കുന്നത്. പുതിയ ആറ്റിറ്റിയൂഡില്‍ സയനോര പങ്കുവെച്ച ചിത്രങ്ങള്‍ അതി മനോഹരമാണെന്നാണ് സുഹൃത്തുക്കളും ആരാധകരും

കമന്റ് വഴി അറിയിക്കുന്നത്. മൃദുല മുരളി, നിമിഷ സജയന്‍, ഗായിക സിത്താര കൃഷ്ണകുമാര്‍, അഭിരാമി ഹിരണ്‍മയി, രഞ്ജിനി ജോസ് എന്നിവരെല്ലാം ഫോട്ടോകള്‍ക്ക് കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. വെള്ള ഷര്‍ട്ടും അതിനൊത്ത ജ്വല്ലറിയും അണിഞ്ഞ് കയ്യില്‍ ഗിറ്റാറുമായി ഇരിക്കുന്ന സയനോരയെയാണ് ചിത്രങ്ങളില്‍ കാണുന്നത്.

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബോഡി ഷെയ്മിംഗുകള്‍ ഒരുപാട് നേരിട്ട താരം നെഗറ്റീവ് കമന്റുകള്‍ക്ക് എല്ലാം കൃത്യമായ മറുപടികളും നല്‍കാറുണ്ട്.

സ്വന്തം ശരീരത്തില്‍ താന്‍ ഹാപ്പിയാണെന്ന് സയനോര പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വെട്ടം എന്ന സിനിമ മുതല്‍ മലയാള സിനിമാ പിന്നിണി ഗാന രംഗത്ത് ശ്രദ്ധ നേടിയ ഗായിക, സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും സജീവ സാന്നിധ്യമാണ്.

Sreekumar

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

39 mins ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

2 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

2 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago