Categories: Film News

മൗനരാഗം സീരിയലിലേക്ക് മോഹൻകുമാറും മക്കളും എത്തുന്നു, സസ്പെൻസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപരമ്ബരകളിൽ ഒന്നാണ് ഈ സീരിയൽ, മികച്ച റേറ്റിംഗ് ആണ് പരമ്പരക്ക് ഉള്ളത്. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ  ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ് പരമ്പരയിൽ കാണിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി പരമ്പര മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്, സീരിയൽ റേറ്റിംഗിൽ നമ്പർ വൺ സ്ഥാനത്താണ് മൗനരാഗം എന്ന് പറയാം. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. ചിത്രത്തില്‍ നായകനാകുന്നത് നലീഫ് ജിയ ആണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന്‍ കിരണായിട്ടാണ് നലീഫ് എത്തുന്നത്

ഇപ്പോള്‍ സീരിയലിന്റെ പുതിയ പ്രമോ ആണ് ആരാധകരെ അമ്ബരപ്പിക്കുന്നത്. അച്ഛനും അച്ഛമ്മയും എന്നും വേദനിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്ന കല്യാണിയുടെ പിറന്നാള്‍ അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ് കിരണും സഹോദരി സോണിയയും ഇതിന്റെ പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാട്ടും ഗാനമേളയുമൊക്കെയായി അടിപൊളി പിറന്നാളാണ് ജീവിതത്തില്‍ ആദ്യമായി കല്യാണി ആഘോഷിക്കുന്നത്. കല്യാണിയുടെ പിറന്നാൾ ദിവസം വേദിയിലെത്തിയ ചില അതിഥികളാണ് ഇത്തവണത്തെ സർപ്രൈസ്.

വാനമ്പാടി സീരിയലിൽ കൂടി പ്രേക്ഷര്ക്ക് പരിചിതമായ മോഹന്കുമാറും മക്കളും വീണ്ടും എത്തിയിരിക്കുകയാണ് മൗനരാഗത്തിൽ. കല്യാണി വയലിന്‍ വായിക്കുമ്ബോള്‍ മോഹനും അനുവും പാട്ട് പാടുകയായിരുന്നു. നാളുകള്‍ക്ക് ശേഷം അനുവിനേയും മോഹനേയും ഒരുമിച്ച്‌ കാണാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ആരാധകരെത്തിയത്. നീ എന്‍ സര്‍ഗസൗന്ദര്യമേ എന്ന ഗാനമായിരുന്നു ഇരുവരും ആലോചിച്ചത്. ഇതിനിടയിലായിരുന്നു തംബുരുവിന്റെ സര്‍പ്രൈസ് എന്‍ട്രി. കല്യാണിക്കും കിരണിനും അരികിലേക്ക് ഓടിയെത്തുകയായിരുന്നു തംബുരു. വാനമ്ബാടി താരളെ കൂടി മൗനരാഗത്തില്‍ കണ്ടതോടെയായിരുന്നു പുതിയ ട്വിസ്റ്റിനെക്കുറിച്ച്‌ ആരാധകര്‍ ചോദിച്ചത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago