10 വർഷത്തിന് ശേഷം ദൃശ്യം പുറത്ത്; മറികടന്നത് കണ്ണൂർ സ്‌ക്വാഡ്

മലയാള സിനിമ വിപണി വളര്‍ന്നത്,  ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. അതായത് തീയാട്ടിരിൽ ആളെക്കൂട്ടാൻ മോഹൻലാൽ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു എന്നത വാസ്തവമാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍ കയറി . മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ വളരെ  ചെറുതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ  താണ്ടിയ  വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 200 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്പോള്‍ മാത്രമല്ല, ഭാഷാതീതമായി നേടിയ ജനപ്രീതി പരിഗണിക്കുമ്പോഴും നമുക്ക് പറയാൻ  മലയാള സിനിമ ഉണ്ട്.. അതെ   ദൃശ്യത്തിന് പകരം വെക്കാന്‍ ഒരു മലയാള ചിത്രം ഇല്ല. ഇപ്പോഴിതാ എക്കാലത്തെയും മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു, അതും നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം. 2013 ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 2023 എത്തുമ്പോഴാണ് മലയാളത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക വിജയങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍. ഇതിനെയാണ് ഇന്നത്തെ കളക്ഷനോടെ കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരിക്കുന്നത്. റിലീസിന്‍റെ 12-ാം ദിവസമാണ് മമ്മൂട്ടി ചിത്രം മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ നിരയിലേക്ക് കടന്നുവന്നിരിക്കുന്നത്. പാക്സേ എന്തൊക്കെ പറഞ്ഞാലും ദൃശ്യത്തിന്‍റേത് സമാനതകളില്ലാത്ത നേട്ടമാണ്.

പത്ത് വര്‍ഷം മുന്‍പുള്ള ടിക്കറ്റ് നിരക്കും തിയറ്ററുകളുടെ എണ്ണവുമൊക്കെ പരിശോധിക്കുമ്പോള്‍ 10 വര്‍ഷം വിജയചിത്രങ്ങളുടെ പട്ടികയില്‍ നിലനിന്നു എന്നത് വലിയ നേട്ടമാണ്. അതേസമയം കണ്ണൂര്‍ സ്ക്വാഡ് രണ്ടാം വാരത്തിലും മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വാരം അവസാനിക്കുമ്പോഴേക്കും 70 കോടി ഏതാണ് ഉറപ്പിച്ചുകഴിഞ്ഞു. അതെ സമയം ചലച്ചിത്ര രംഗത്ത് ഒരു ചിത്രത്തിന്‍റെ വിജയം അളക്കുന്ന മാനദണ്ഡം മാറിയിട്ട് കാലം ഏറെയായിട്ടുണ്ട് . കുറച്ചുകാലം മുന്‍പ് വരെ എത്രനാള്‍ ചിത്രം ഒടുന്നു എന്നതാണ് വിജയത്തിന്‍റെ അളവ് കോലെങ്കില്‍ ഒരാഴ്ചയെങ്കില്‍ ഒരാഴ്ച ചിത്രം തീയറ്ററില്‍ നിന്നും എത്ര നേടുന്നു എന്നതാണ് സിനിമയുടെ വിജയത്തിന്‍റെ അളവുകോല്‍. ഇത്തരത്തില്‍ 50 കോടി ക്ലബ്, നൂറുകോടി ക്ലബ് എന്നിവയെല്ലാം സൃഷ്ടിക്കപ്പെടുന്നത്. ഒരോ ക്ലബിലും തങ്ങളുടെ താരത്തിന്‍റെ എത്ര പടം ഉണ്ട് എന്നത് തന്നെ ഫാന്‍സിനിടയിലെ തര്‍ക്കമാന്ണ്. ഇത്തരത്തില്‍  50 കോടി ക്ലബില്‍ കയറിയ ചിത്രം ഏത് എന്ന ചോദ്യത്തിന് മുന്നില്‍ പലപ്പോഴും കൃത്യമായ ഉത്തരം ഇല്ലാതെ നിന്നവരാണ് മമ്മൂട്ടി ഫാന്‍സ്. എന്നാല്‍ കാലം മാറിയപ്പോള്‍ ബോക്സോഫീസില്‍ ആ നേട്ടം നേടിയ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ കണക്കുണ്ട്. മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ രണ്ടെണ്ണം മമ്മൂട്ടിയുടെതാണ് എന്ന് കാണാം. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന ചിത്രങ്ങള്‍ ലൂസിഫര്‍, കുറുപ്പ്, ഭീഷ്മപര്‍വ്വം, ആര്‍ഡിഎക്സ്, 2018, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ്. ഇതില്‍  ലൂസിഫര്‍ നാല് ദിവസത്തിലാണ് 50 കോടി ക്ലബില്‍ എത്തിയത്. രണ്ടാമത് കുറുപ്പ്, ഭീഷ്മ പര്‍വ്വം ചിത്രങ്ങളാണ് അഞ്ച് ദിവസത്തില്‍ ഈ ചിത്രങ്ങള്‍ ഈ നേട്ടം കൈവരിച്ചു. പിന്നീട് വരുന്നത് ആര്‍ഡിഎക്സും, 2018മാണ് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ചിത്രങ്ങള്‍ 50 കോടി ക്ലബില്‍ എത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ സ്ക്വാഡ്  ദിവസത്തിലാണ് 50 കോടി ക്ലബില്‍ എത്തിയത്. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago