56-ാം വയസ്സിൽ അർബാസ് ഖാന്റെ രണ്ടാം വിവാഹം ; മേക്കപ്പ് ആർട്ടിസ്റ്റുമായി പ്രണയത്തിലെന്ന് സുഹൃത്തുക്കൾ

സിനിമാ താരങ്ങളെ സംബന്ധിച്ച് പ്രണയവും വിവാഹവും വിവാഹ മോചനവും പുനർവിവാഹവും. ഒന്നിലേറെ ബന്ധങ്ങളും ഒന്നും പുതുമയുള്ള കാര്യം ഒന്നുമല്ല. പ്രത്യേകിച്ചും ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിൽ ഇതൊരു തുടർ കാഴ്ച തന്നെയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും പുറത്തു വരുന്നത്. നടൻ അർബാസ് ഖാന്റെയും കാമുകി ജോർജിയ ആൻഡ്രിയാനിയുടെയും വേർപിരിയലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. നടി മലൈക അറോറയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അർബാസും ജോർജിയയും പ്രണയത്തിലായത്. ഇപ്പോഴിതാ, ജോർജിയയുമായുള്ള ബന്ധം ഉപേക്ഷിച്ച അർബാസ് ഖാൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷൂറ ഖാനെ അർബാസ് ഖാൻ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 24 ന് മുംബൈയിൽ വെച്ച് ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ചിത്രമായ പട്‌ന ശുക്ലയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് വിവരം. വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് ക്ഷണം എന്നാണ് പറയപ്പെടുന്നത്. ബോളിവുഡിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ഷൂറ ഖാൻ. രവീണ ടണ്ടനും മകൾ റാഷ തദാനി എന്നിവരുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റാണ് ഷൂറ എന്നും വിവരമുണ്ട്. വിവാഹത്തെക്കുറിച്ച് രണ്ടുപേരും സീരിയസ് ആണെന്നും രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണെന്നും അടുത്ത സുഹൃത്തുക്കളും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.1998ൽ വിവാഹിതരായ അർബാസും മലൈകയും 2017ലാണ് വേർപിരിഞ്ഞത്. അത് കഴിഞ്ഞ് രണ്ടുവർഷത്തിന് ശേഷമാണ് അർബാസ് ജോർജിയയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ദീർഘ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമായിരുന്നു നടന്റെ വെളിപ്പെടുത്തൽ. നാല് വർഷത്തിനിപ്പുറം ആ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് അർബാസ് ഖാൻ.

കഴിഞ്ഞ വർഷം അർബാസും ജോർജിയയും പിരിഞ്ഞതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ 2023 ഏപ്രിലിൽ ഒരു ഐപിഎൽ മത്സരത്തിനിടെ ഇരുവരും ഒരുമിച്ച് എത്തിയതോടെ ആ അഭ്യൂഹങ്ങൾ അവസാനിക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് അധികം വേദികളിലൊന്നും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നില്ല. ഒടുവിൽ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജോർജിയ തങ്ങൾ പിരിഞ്ഞതായി വെളിപ്പെടുത്തിയത്. അർബാസിനെ നല്ല സുഹൃത്തെന്ന് വിശേഷിപ്പിച്ച ജോർജിയ, വ്യത്യസ്തരായതിനാൽ തങ്ങളുടെ ബന്ധം എന്നെന്നേക്കുമായി നിലനിൽക്കില്ലെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു എന്നാണ് പറഞ്ഞത്. തനിക്ക് അദ്ദേഹത്തോട് എന്നും വികാരങ്ങൾ ഉണ്ടായിരിക്കുമെന്നും മലൈക തങ്ങളുടെ ബന്ധത്തിന് തടസമായിട്ടില്ലെന്നും തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് അർബാസ് ഖാൻ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അതേസമയം ഇറ്റലിക്കാരിയാണ് ജോർജിയ. മോഡലിങിലൂടെയാണ് ജോർജിയ സിനിമയിലെത്തിയത്. നിരവധി പ്രമുഖ ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട് താരം. അഭിനയത്തിന് പുറമെ ഒരു പ്രൊഫഷണൽ ഡാൻസർ‌ കൂടിയാണ് താരം. വെൽകം ടു ബജരംഗപൂർ എന്ന ജോർജിയയുടെ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർബാസിന്റെ സഹായത്തോടെയാണ് ജോർജിയ സിനിമയിൽ ഇടം കണ്ടെത്തിയതെന്നാണ് ബോളിവുഡിലെ സംസാരം. അർബാസ് ഖാന്റെ കുടുംബമായൊക്കെ അടുത്ത ബന്ധമാണ് ജോർജിയക്ക് ഉണ്ടായിരുന്നത്. പത്തൊൻപത് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ശേഷമാണ് അർബാസും മലൈകയും പിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. അർബാസ് ഖാനുമായി പിരിഞ്ഞ മലൈക ഇപ്പോൾ നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ്. എങ്കിലും മകന്റെ കാര്യങ്ങളെല്ലാം അർബാസും മലൈകയും ഒരുമിച്ചാണ് നോക്കുന്നത്. മകന്റെ ആവശ്യങ്ങൾക്കായി രണ്ടുപേരും ഒന്നിച്ചെത്താറുമുണ്ട്.

Sreekumar

Recent Posts

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

4 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

12 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

28 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാം റോസ് വാട്ടർ; എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…

14 hours ago