അർജുന്റെ കരച്ചിൽ കണ്ട് സിജോ പോലും അന്തം വിട്ടു; സിജോയുടെ വോട്ട് പിടിക്കാനുള്ള തന്ത്രമോ? 

Follow Us :

ഈ സീസണിൽ പലരുടെയും പുറത്താകൽ പ്രേക്ഷകരെയും മല്സരാര്ഥികളെയും സംബന്ധിച്ചിടത്തോളം നിരവധി ഞെട്ടലുണ്ടാക്കിയിരുന്നു. അത്തരത്തിലുള്ള ഒരു എവിക്ഷനാണ് കഴിഞ്ഞ ദിവസം നടന്നത്.  ശനിയാഴ്ചത്തെ എപ്പിസോഡിലൂടെ നോറയും ഞായറാഴ്ചത്തെ എപ്പിസോഡിലൂടെ സിജോയും പുറത്താക്കുകയായിരുന്നു. അതോടെ നോറയുടെയും സിജോയുടെയും എവിക്ഷൻ അൺഫെയറാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കാരണം ഹൗസിൽ ഇപ്പോൾ ടോപ്പ് സിക്സായി അവശേഷിക്കുന്നവരിൽ ചിലരെക്കാൾ ഹൗസിൽ നിൽക്കാൻ യോ​ഗ്യത നോറയ്ക്കും സിജോയ്ക്കുമാണെന്നായിരുന്നു കമന്റുകൾ ഏറെയും. ശ്രീതുവിനെപ്പോലുള്ള സേഫ് ​ഗെയിമേഴ്സ് ഹൗസിൽ തുടരുന്നതിനോടും പ്രേക്ഷകർക്ക് എതിർപ്പുണ്ട്. സിജോയുടെ എവിക്ഷൻ ബി​ഗ് ബോസ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞത് അർജുനായിരുന്നു. ഇരുവരും കെട്ടിപിടിച്ച് നിന്ന് കരഞ്ഞു. പക്ഷെ എല്ലാവരേയും അത്ഭുതപ്പെടുത്തിയത് അർജുന്റെ കരച്ചിലാണ്. കാരണം സിജോയും അർജുനും തമ്മിൽ ഇത്തരത്തിൽ ഒരു സൗഹൃദമുള്ളതായി പ്രേക്ഷകരിൽ ആർക്കും തന്നെ ഇതുവരെയും തോന്നിയിരുന്നില്ല.  അതുകൊണ്ട് തന്നെ അർജുനെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. സിജോയുടെ വോട്ട് പിടിക്കാനുള്ള തന്ത്രമായിരുന്നു പെട്ടന്നുള്ള സൗഹൃദവും കരച്ചിലുമെന്നാണ് അർജുനെ കുറ്റപ്പെടുത്തി വന്ന കമന്റുകൾ. അർജുൻ കരഞ്ഞത് കുറച്ച് ഓവറായില്ലേ..? സിജോയും അർജുനും തമ്മിൽ യാതൊരു അടുപ്പവുമുള്ളതായി തോന്നിയിരുന്നില്ല, സിജോ പോകുമ്പോഴുള്ള അർജുന്റെ കരച്ചിൽ കണ്ട് സിജോ പോലും അന്തം വിട്ടു. ഇവന്റെയൊക്കെ ഫേക്ക് ഫെയ്സ് ഇപ്പോഴാണ് മനസിലാകുന്നത് എന്നിങ്ങനെയായിരുന്നു അർജുനെ വിമർശിച്ച് വന്ന കമന്റുകൾ. അതേക്കുറിച്ചു ഒരു ഒരു കുറിപ്പും ശ്രദ്ധ നേടുകയാണ്. ആ  എവിക്ഷൻ പ്രക്രിയയുടെ അവസാന റൗണ്ടിൽ സിജോയും ശ്രീതുവുമാണ് നിൽക്കുന്നത്.

അർജുൻ സ്വാഭാവികമായും ശ്രീതു സേവ് ആകണം എന്നാകുമല്ലോ ആഗ്രഹിക്കുക. ശ്രീതു പോകണം എന്ന് അർജുൻ ആഗ്രഹിക്കുന്നു എന്ന് കരുതുന്നില്ല. അപ്പോൾ അർജുൻ ആഗ്രഹിച്ച പോലെ തന്നെ ശ്രീതു സേവ് ആയി. ഈ മൊമന്റിൽ ആണ് അർജുൻ കരയുന്നത്. സിജോ എവിക്ട് ആയി എന്ന സങ്കടത്തിൽ ആണോ അർജുൻ കരയുന്നത്. അപ്പോൾ പിന്നെ ശ്രീതു പോകണം എന്നായിരുന്നോ അർജുന്റെ മനസ്സിൽ. സിജോയും അർജുനും തമ്മിൽ അങ്ങനെ ആഴത്തിൽ ഒരു സൗഹൃദം ഉള്ളതായി ഇന്നേവരെ കണ്ടിട്ടില്ല. അർജുന് അട്ടച്ച്മെന്റ്റ്ഉള്ള ആളുകൾ ഇതിന് മുൻപ് ഔട്ട് ആയിപോയപ്പോളും അർജുൻ ഇങ്ങനെ കരയുന്നത് കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ ശെരിക്കും നിഷ്കളങ്കനായ മുടിയൻ ആയിരുന്നു കരഞ്ഞതെങ്കിൽ പിന്നെയും വിശ്വസനീയമായിരുന്നേനെ. അഭിഷേക് ജാസ്മിൻ ജിന്റോ അങ്ങനെ എല്ലാവരും ഷോക്ക് ആയി, എല്ലാവരും എന്ത് പറയണം എന്നറിയാതെ നില്കുന്നതിനിടയിൽ ജാൻമണി മോഡൽ കരച്ചിൽ അർജുൻ നടത്തിയത് എന്തിനായിരിക്കും എന്നാണ് ഒരു ബിഗ്ഗ്‌ബോസ് പ്രേക്ഷകന് ചോദിക്കുന്നത്. അതേസമയം ചിലർ അർജുനെ അനുകൂലിച്ചും എത്തി. അർജുന്റെ കരച്ചിൽ സഹാനുഭൂതിയുടെ ഭാ​ഗമായിരുന്നു. സിജോ ഞായാറാഴ്ച ലാലേട്ടനോട് പറഞ്ഞത് കേട്ടിരുന്നോ… പിറന്നാളായിട്ട് തന്നെ സേവ് ആകണമെന്ന് കരുതി ഇരുന്നുവെന്ന്. അത്രയും കോൺഫിഡന്റായ ഒരാളുടെ സ്വപ്നം പൊലിഞ്ഞ് പോകുമ്പോൾ ഹൃദയമുള്ള ആർക്കും വിഷമം തോന്നും എന്നിങ്ങനെയായിരുന്നു അനുകൂലിച്ച് വന്ന കമന്റുകൾ. അതേസമയം ബിഗ്ഗ്‌ബോസിൽ നടത്തുന്ന ആക്ടിലെല്ലാം വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പരകായപ്രവേശം ടാസ്കിൽ അർജുനായിരുന്നു മികച്ച് നിന്നത്. അതുകൊണ്ട് തന്നെ  പരകായപ്രവേശനം ടാസ്ക്കിനുശേഷം വോട്ടിങിൽ അർജുൻ കുതിച്ച് കയറുന്നുണ്ട്. നിലവിൽ ടോപ്പ് ടുവിൽ വരെ അർജുൻ വരാൻ സാധ്യതയുണ്ട്.

അതേസമയം ഏഴ് പേരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. അര്‍ജുന്‍, ജിന്‍റോ, ശ്രീതു, സിജോ, ജാസ്മിന്‍, റിഷി, നോറ എന്നിവരായിരുന്നു അത്. ഇതില്‍ നോറയുടെ എവിക്ഷന്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍, ജിന്‍റോ എന്നിവര്‍ സേവ്ഡാണെന്നും മോഹന്‍ലാല്‍ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ശ്രീതു, സിജോ, ജാസ്മിന്‍, റിഷി എന്നിവരുടെ ഫലമാണ് പെന്‍ഡ‍ിങായിരുന്നത്. വ്യത്യസ്തമായ രീതിയില്‍ ബിഗ് ബോസ് തന്നെയാണ് ഞായറാഴ്ച നടന്ന എവിക്ഷന്‍ പ്രഖ്യാപിച്ചത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിജോ ദേവിക്റ്റവുകയായിരുന്നു