വിവാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് സീമ

തന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി സീമ ജി നായർ. ആരും ഇല്ലാതാകുന്നു എന്ന തോന്നലിൽ ഉണ്ടായ ഒരു എടുത്തുചാട്ടം ആയിരുന്നു വിവാഹം എന്നാണ് സീമ പറയുന്നത്. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായത് എന്റെയും അദ്ദേഹത്തിന്റെ സ്വഭാവങ്ങൾ തമ്മിൽ ഒത്ത് പോകാത്ത കൊണ്ടായിരുന്നു. എന്റെയും അദ്ദേഹത്തിന്റെ തൊഴിൽ മേഖലകൾ തന്നെ രണ്ടു ആയിരുന്നു . ഒരു പക്ഷെ പരസ്പ്പരം ഉള്ള മനസ്സിലാക്കൽ ഞങ്ങൾക്കിടയിൽ കുറവായിരുന്നു എന്ന് തന്നെ പറയാം. അദ്ദേഹവുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അതിനു ഇറങ്ങി തിരിക്കേണ്ട എന്ന് എനിക്ക് പലരും മുന്നറിയിപ്പ് തന്നിരുന്നു. എന്നാൽ അതൊന്നും അന്ന് ഞാൻ കേൾക്കാൻ തയാർ ആയിരുന്നില്ല.

കാരണം അപ്പോൾ എന്റെ അച്ഛൻ അസുഖം ബാധിച്ച് മരിച്ചു. ‘അമ്മ ആണെങ്കിൽ ക്യാന്സര് ബാധിത ആയി കഴയുന്നു. ചേട്ടനും ചേച്ചിയും അവരുടെ കുടുംബവുമായി ജീവിക്കുന്നു. അമ്മയ്ക്ക് കൂടി എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് പിന്നെ ആരും ഇല്ല എന്ന് ഞാൻ ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടു കൂട്ടുകാർ ആണ് വിവാഹത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. ആ സമയത്ത് ഞാൻ സീരിയലിൽ അഭിനയിച്ച് തുടങ്ങുന്ന സമയം ആയിരുന്നു. എവിടെയും ചെന്ന് ഒരു കാര്യവും ഇല്ലാതെ എടുത്ത് ചാടുന്ന സ്വഭാവം എനിക്ക് അന്നേ ഉണ്ട്. സത്യത്തിൽ ആ സ്വഭാവം കൊണ്ട് തന്നെ പറ്റിയതാണ് ആ വിവാഹവും.

1994 ലാണ് ഞങ്ങളുടെ കല്യാണം നടക്കുന്നത്. ആറു വർഷത്തോളം ഞങ്ങൾ ഒരുമിച്ച് ആണ് ജീവിച്ചത്. ആ കാലത്ത് ഒരുപാട് പ്രശനങ്ങളിൽ കൂടിയാണ് കടന്ന് പോയിക്കൊണ്ടിരിന്നത്. ഒടുവിൽ ആണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തി ഉണ്ടായി. മകനുമായി പോലും അദ്ദേഹത്തിന് വലിയ അടുപ്പം ഉണ്ടായിരുന്നില്ല. അടുത്ത സമയത്തും ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അധികം വൈകാതെ അതൊക്കെ തുറന്ന് പറയാം എന്നുമാണ് സീമ പറഞ്ഞത്. ഒരു അഭിമുഖത്തിൽ ആണ് സീമ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇനി ഒരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ചൊക്കെ പിന്നീട് സംസാരിക്കാം എന്നായിരുന്നു താരത്തിന്റെ മറുപടി.

Sreekumar R