രോഗം അറിഞ്ഞ് കണ്ണടച്ച് തുറക്കും മുന്നേ രശ്മി യാത്രയായി… വിശ്വസിക്കാനാവാതെ സീമ ജി നായര്‍

സീരിയല്‍ താരം രശ്മി ജയഗോപാലന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയല്‍ ലോകം. സഹതാരങ്ങള്‍ക്കൊന്നും ആ വാര്‍ത്ത വിശ്വസിക്കാനായിട്ടില്ല.
താരത്തിന്റെ വേര്‍പാടിന്റെ വേദന പങ്കിട്ടിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 51 വയസ്സായിരുന്നു താരത്തിന്.

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സാറാമ്മ രശ്മിയുടെ ജനപ്രിയ കഥാപാത്രമായിരുന്നു. സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നിവയിലും രശ്മി ശ്രദ്ധേയമായ വേഷം ചെയിട്ടുണ്ട്.

പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്ത് തുടക്കം കുറിച്ചത്.സീരിയലുകളിലൂടെയാണ് രശ്മി ശ്രദ്ധിക്കപ്പെട്ടത്. വിവിധ ചാനലുകളില്‍ സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നു. ഇപ്പോളിതാ രശ്മിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് സീമ ജി നായരും. രശ്മി ജയഗോപാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള നടി സീമ ജി നായരുടെ കുറിപ്പ് നോവായിരിക്കുകയാണ്.

ഇന്നലെ രാത്രി ഏകദേശം 11.30 ആയപ്പോള്‍ ദേവികയുടെ മെസ്സേജ് വന്നു.. ചേച്ചീ, ഈ ചേച്ചിക്ക് എന്തുപറ്റിയെന്നു.. ഷൂട്ട് കഴിഞ്ഞു റൂമില്‍ എത്തിയതെ ഉണ്ടായിരുന്നുള്ളു.. എനിക്കൊന്നും അറിയില്ലയെന്നാണ് താന്‍ പറഞ്ഞത്.

ദേവിക പറഞ്ഞു കിഷോറേട്ടന്റെ (കിഷോര്‍ സത്യ) fb post വന്നുന്നു.. അപ്പോള്‍ 11.45 ആയിരുന്നു.. രാത്രി വൈകിയെങ്കിലും അപ്പോള്‍ തന്നെ കിഷോറിനെ വിളിച്ചു.. കേട്ടത് സത്യം ആവരുതേയെന്നു.. അങ്ങനെ ഒരു മറുപടി അപ്പുറത്തു നിന്നും വരുമെന്ന് കരുതി.. നിരാശയും ദു:ഖവും ആയിരുന്നു ഫലമെന്നും സീമ കുറിച്ചു.

കഴിഞ്ഞ ദിവസം ഓണത്തിന്റെ ഷൂട്ടും കഴിഞ്ഞു വളരെ സന്തോഷത്തോടെ വിദേശത്തുനിന്നു വരുന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്തുപോയ രശ്മിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി.. ചില സംശയത്തെ തുടര്‍ന്ന് RCC യിലേക്ക് റഫര്‍ ചെയ്യുകയും അവിടുന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു.. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ രശ്മി യാത്രയായി.. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ.. എനിക്കും വിശ്വസിക്കാന്‍ പറ്റിയില്ല.. എനിക്കെന്നല്ല ആര്‍ക്കും കുറച്ചു നാള്‍ മുന്നേ സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ ഒരു ഫങ്ങ്ഷന്‍ ഉണ്ടായിരുന്നു..

അതിനുവേണ്ടി എനിക്ക് പോകേണ്ടി വന്നു.. അന്ന് രശ്മി എന്റെയടുത്തു വന്നു.. എന്നെ ഒരുപാടിഷ്ടം ആണെന്നും കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.. കുറെ ഫോട്ടോസും എടുത്തു.. കുറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക്.. പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തില്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് അസുഖം ഉള്ളില്‍ ഉണ്ടായിരുന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ യാത്രയാവുമ്പോള്‍ രശ്മിയുടെ കുടുംബത്തിന്റെ കാര്യം ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ലെന്നും സീമ പറയുന്നു.

ഒന്നിനും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തില്‍ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമേ പറയാനുള്ളു.. ഇന്നലെ കിട്ടിയ ഷോക്കില്‍ നിന്നും ഇപ്പോളും ഞാന്‍ മുക്തി നേടിയിട്ടില്ല.. വിട എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുന്നുള്ളു എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago