ഒരു സർജറി ചെയ്താൽ എല്ലാം ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സീമ ജി നായർ. നാടകങ്ങളിൽ കൂടി അഭിനയ രംഗത്തേക്ക് ചുവട് വെച്ച താരം പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിലും ടെലിവിഷൻ പരിപാടികളിലും എല്ലാം സജീവമാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മാത്രമല്ല ടെലിവിഷൻ പരിപാടികളിലും താരം സജീവമാണ്. നടി ശരണ്യയുടെ മോശം സമയങ്ങളിൽ വര്ഷങ്ങളോളം താരത്തിനൊപ്പം നിന്ന വ്യക്തിയാണ് സീമ ജി നായർ. നടി എന്നതിനേക്കാൾ ഉപരി ജീവ കാരുണ്യ പ്രവർത്തികളിലും സജ്ജീവമാണ് താരം. പലപ്പോഴും ഇതിനെ തുടർന്ന് താരത്തിന് വിമർശനങ്ങളും അഭിനന്ദനങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്.

തന്റെ കയ്യിൽ ലക്ഷങ്ങൾ ഉണ്ടായിട്ടല്ല താൻ ചാരിറ്റി ചെയ്യുന്നത് എന്നും പലരുടെ കയ്യിൽ നിന്നും വാങ്ങുന്ന പണം ഉപയോഗിച്ചാണ് താൻ ചാരിറ്റി ചെയ്യുന്നത് എന്ന് സീമ ജി നായർ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരത്തിന്റെ ശബ്‌ദത്തിനെ കുറിച്ച് അവതാരകൻ ചോദിച്ച ചോദ്യത്തിന് സീമ ജ നായർ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. അടഞ്ഞ ശബ്‌ദമാണല്ലോ സീമ ചേച്ചിക്ക് ഉള്ളത്. എന്താണ് ഇതിനു കാരണം. സോഷ്യൽ മീഡിയയിൽ പലരും പല കാരണങ്ങൾ ആണ് ചോദിക്കുന്നത്. ക്യാൻസർ ആണോ എന്ന് വരെയുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് സീമയോട് അവതാരകൻ ചോദിക്കുന്നത്.

 

എന്നാൽ ദൈവം സഹായിച്ച് ഇത് വരെ തനിക് കാൻസർ ഒന്നും വന്നിട്ടില്ല എന്നും ഒരു പക്ഷെ നാളെ വന്നേക്കാം എന്നും തന്റെ വോക്കൽ കോഡിൽ ഒരു ചെറിയ സ്ക്രാച്ച് ഉണ്ടെന്നും അതാണ് തന്റെ ശബ്‌ദം ഇങ്ങനെ എന്നും സീമ പറയുന്നു. ഒരു സർജറി ചെയ്താൽ ഇത് ശരിയാകുമെന്നും കുയിൽ നാദം പോലെയുള്ള ശബ്‌ദം ആകുമെന്നും ഡോക്ടർ പറഞ്ഞു. പക്ഷെ ഞാൻ സർജറി ചെയ്താൽ തനിക്ക് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നു എന്ന് ആളുകൾ കരുത്തുമെന്നും അത് കൊണ്ടാണ് താൻ ഇത് വരെ സർജറി ചെയ്യാതിരുന്നത് എന്നുമാണ് സീമ ജി നായർ പറയുന്നത്. പണ്ട് തന്റെ ശബ്‌ദം ഇങ്ങനെ അല്ലായിരുന്നു എന്നും നാടകങ്ങളിൽ തുടർച്ചയായി അഭിനയിച്ചാണ് ശബ്‌ദം ഇങ്ങനെ ആകാൻ കാരണമെന്നും താരം പറഞ്ഞു.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

44 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

46 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

58 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago