‘ശ്രീവിദ്യയുടെ വീട്ടിൽ ചിലങ്കയുടെ ശബ്ദം’; ആത്മാവിനോട് സംസാരിച്ചതിനെപ്പറ്റിയും സീമ ജി നായർ

കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സീമ ജി നായർ. നാടകത്തിലൂടെ ആണ് സീമ ജി നായർ   അഭിനയ രംഗത്തേക്ക് കടന്നുവന്നത് .   മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താര. നടി എന്നതിലുപരി സാമൂഹ്യപ്രവർത്തക എന്ന നിലയിലും ശ്രദ്ധേയയാണ് സീമ ജി നായർ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലൊക്കെ സീമ ജി നായർ വാർത്തകളിൽ നിറയാറുണ്ട്. ഒരുപക്ഷെ  സീമ ഇന്ന്  അഭിനയത്തേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒരുപക്ഷെ മറ്റുള്ളവരെ സഹായിക്കാനാകും. നമ്മൾ ജീവിത്തിൽ നന്മകൾ ചെയ്താൽ എവിടെയൊക്കെയോ ആ നന്മകൾ എത്തുമെന്നും ആളുകൾ നമ്മളെ സ്നേഹിക്കുമെന്നും നടി സീമ ജി നായർ പറയുന്നു. ജീവിതത്തിലെ പല വിഷമങ്ങളിൽ നിന്നും സന്തോഷം കിട്ടുന്നതും പലരുടെയും ഇത്തരം ചേർത്തുപിടിക്കൽ എന്നെന്നും സീമ പറയുന്നു. സിനിമയിൽ ഈ വേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനം ഒന്നുമില്ല. പക്ഷേ കറുത്ത ചരടും കൈലിയും ബ്ലൗസും മാത്രം ഇട്ടുള്ള വേഷങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ് എന്നു സീമ പുതിയ അഭിമുഖത്തിൽ പറയുന്നു.

അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ തനിക്കുള്ള ബന്ധത്തെപ്പറ്റിയും സീമ ജി നായർ പറയുന്നുണ്ട്.  ശ്രീവിദ്യയുമായ  വലിയ ബന്ധമൊന്നും തനിക്ക്  ഉണ്ടായിരുന്നില്ല എന്നും  പക്ഷെ ശ്രീവിദ്യയുടെ  വീട്ടിൽ ഒരു പ്രശ്നം വന്നപ്പോൾ അതിന്റെ കാര്യങ്ങൾ നോക്കാൻ താൻ  പോവുകയും ചെയ്തിട്ടുണ്ടെന്നും സീമ ജി നായർ പറയുന്നു. ഇത് രഹസ്യം  ആയി വച്ചതാണ് ഇതുവരെയും താൻ എവിടെയും പറഞ്ഞിട്ടില്ല എന്നും സീമ വ്യക്തമാക്കി. ശ്രീവിദ്യ  മരിച്ച ശേഷം ആ വീട് വൃത്തിയാക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാൾ തന്നെ ഏൽപ്പിച്ചതാണ്. രാത്രിയിൽ ശ്രീവിദ്യയുടെ വീട്ടിൽ ചിലങ്കയുടെ ശബ്ദം കേൾക്കാമെന്നും  അവിടെ എന്തോ പ്രേത ബാധ ഉണ്ടെന്നൊക്കെ ആളുകൾ പറഞ്ഞു പരത്തിഎന്നും സീമ പറയുന്നു. അപ്പോഴാണ് അത് താൻ  ഏറ്റെടുക്കുന്നത്. ശ്രീവിദ്യയുടെ  തിരുവനന്തപുരത്തെ വീട്ടിലെ കാര്യങ്ങളെ കുറിച്ചാണ് താൻ   ഈ പറയുന്നത് എന്നും തരാം കൂട്ടിച്ചേർത്തു. പ്രേതമുണ്ടെന്ന തരത്തിൽ  കുറെ റൂമറുകൾ ഇങ്ങനെ വന്നിട്ടുണ്ടെന്നും  അശുഭമായ കാര്യങ്ങൾ ഇങ്ങനെ പറയുന്നത് കേട്ടപ്പോൾ ആണ് ആ വീട് നോക്കികൊണ്ടിരുന്ന ആളുകൾ തന്നെ  ഏൽപ്പിക്കുന്നത്. ആ വീട്ടിൽ  ചെന്ന് നോക്കുമ്പോൾ ആ വീടിന്റെ  ഭിത്തി ഒക്കെ അരക്ക് പോലെയാണ്  ഇരുന്നത് എന്നും  അതെല്ലാം തേച്ച് കഴുകി വൃത്തിയാക്കി കൊടുത്തുവെന്നും  തുളസിത്തറയിൽ വിളക്ക് വയ്ക്കാനും ഏർപ്പാടാക്കിഎന്നും സീമ ജി നായർ പറയുന്നു.

ഇപ്പോൾ നടി അഞ്ജിത ആണ് അവിടെ നോക്കി നടത്തുന്നത്. നടി ശരണ്യ ശശിയെപറ്റിയും സീമ പറയുന്നു. നെഞ്ചോട് ചേർന്നുനിന്നു ബന്ധമാണ് ശരണ്യയുടെത് എന്നും  മരണസമയത്ത് അവൾക്ക് കണ്ണിനു പ്രശ്നം വന്നുവെന്നും സീമ ഓർക്കുന്നു. മോളെ എന്ന് വിളിക്കുമ്പോൾ അവളുടെ നോട്ടം കണ്ടിട്ട് എന്തോ പ്രശ്നം ഉള്ളതായി തനിക്ക്  തോന്നി. ഡോക്ടറോട് സംസാരിച്ചപ്പോഴാണ് കണ്ണിനെയും അസുഖം ബാധിച്ചുവെന്ന് മനസിലാകുന്നത്. ശരണ്യക്ക് അവസാനം കൂടി ഒരു സർജറി ചെയ്യാൻ തീരുമാനിച്ചതാണ്, അപ്പോഴാണ് സ്ഥിതി വഷളാവുകയാണ് എന്ന് അറിയുന്നത്. അവളുടെ അവസാനനിമിഷങ്ങൾ തന്റെ  കണ്മുൻപിൽ ആയിരുന്നുവെന്നും സീമ ഓർത്തെടുക്കുന്നു. അവളെ സുന്ദരി ആക്കി ഒരുക്കിയതും. പോകുമ്പോൾ മാലാഖയെ പോലെ ഉണ്ടാകണം എന്നും തീരുമാനിച്ചു. ഭയങ്കര സൗന്ദര്യത്തോടെ ആയിരുന്നു അവളുടെ അവസാന യാത്രഎന്നും  സീമ പറയുന്നു. ശരണ്യയുടെ ആത്മാവുമായി സംസാരിച്ചു എന്ന് പറയുന്നതിൽ വാസ്തവും ഒന്നുമില്ല. അത് അമ്മമാരുടെ മനസ്സിൽ ഉള്ള കാര്യമാണ്. ശരണ്യയുടെ അമ്മ അതിന്റെ പുറകെയുള്ള യാത്ര ആയിരുന്നു. തനിക്ക് അത് തെറ്റ് ആണെന്ന് അറിയാമെങ്കിലും  ശരണ്യയുടെ അമ്മയുടെ  ആഗ്രഹത്തിന്റെ ഒപ്പം താനും  നിന്നതാണ് എന്നും  സീമ പറഞ്ഞു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago