‘കൂട്ടുകാര്‍ വിളിച്ചു ബന്ധുക്കളോടു പറഞ്ഞു സീമക്ക് ഇരട്ട പെണ്‍കുട്ടികള്‍’ കുറിപ്പുമായി നടി

മകന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ കുറിപ്പുമായി നടി സീമ ജി നായര്‍. സോഷ്യല്‍ മീഡിയയില്‍ മകനൊപ്പമുള്ള സുന്ദരമായൊരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. താരത്തിന്റെ കുറിപ്പേറ്റെടുത്ത ആരാധകര്‍ മകന്‍ അപ്പുവിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു.

കുറിപ്പ് വായിക്കാം

എന്റെ മോൻ അപ്പുവിന്റെ പിറന്നാൾ ആണിന്ന്.. തീയതി അല്ല, നക്ഷത്രം.. 1997 ഏപ്രിൽ 8 (മീനമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ആയിരുന്നു ജനനം) തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടർ സിസ്റ്റർ ജോസിറ്റയായിരുന്നു എന്റെ ഡോക്ടർ.. അവനെ ഉച്ചക്ക് 1.24ന് എന്റെ കൈകളിലേക്ക് തരുമ്പോൾ സ്ത്രീ എന്ന നിലയിൽ എന്റെ ജീവിതത്തിനു പൂർണ്ണത വരികയായിരുന്നു.. പെൺകുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹം, പേരും തീരുമാനിച്ചു വെച്ചു “ആർച്ച “യെന്ന്.. അന്നെനിക്ക് നല്ല വയർ ഉണ്ടായിരുന്നു..

എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തയുടനെ എന്റെ കൂട്ടുകാർ വിളിച്ചു ബന്ധുക്കളോടു പറഞ്ഞു സീമക്ക് ഇരട്ട പെൺകുട്ടികൾ എന്ന്.. കാറും പിടിച്ചു ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കൾക്ക് കൂളായി ആശുപത്രി വരാന്തയിൽ നടക്കുന്ന എന്നെയാണ് കാണാൻ കഴിഞ്ഞത്.. അതൊക്കെ കൂട്ടുകാരുടെ തമാശ.. രണ്ട്‌ പെൺകുട്ടികളെ കിട്ടിയില്ലേലും ഒരാളെ കിട്ടുമെന്ന് വിചാരിച്ചു.. അപ്പോളാണ് ഇയാളുടെ വരവ് ????അങ്ങനെ ആർച്ച ???? ആരോമൽ ആയി..

ആഗ്രഹം തീർക്കാൻ കുഞ്ഞു ആരോമലിനെ പെൺ വേഷം കെട്ടിച്ചു ഫോട്ടോ എടുത്തു തൃപ്തിയായി.. കുഞ്ഞിലേ കുറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈശ്വരന്റെ കൃപയാൽ എല്ലാം ശരിയായി.. അപ്പുവിന്റെ പിറന്നാളും പ്രശസ്തമായ കൊടുങ്ങല്ലൂർ അശ്വതി കാവുതീണ്ടലും ഇന്നാണ്.. എന്റെ മോന് എല്ലാ നന്മകളും നേരുന്നു.. ഈ കുറിപ്പിൽ നിന്നും ഇനി സോഷ്യൽ മീഡിയയിൽ എത്ര ഉപകഥകൾ ഉണ്ടാകുമെന്നറിയില്ല ????എല്ലാവർക്കും നന്മകൾ നേരുന്നു..

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago