ഇമോഷണലായാലും മാനസിക ബുദ്ധിമുട്ട് വന്നാലും അത് ആദ്യം ബാധിക്കുന്നത് തൊണ്ടയിലാണ്, തുറന്ന് പറഞ്ഞ് സീമ ജി നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സീമ ജി നായര്‍. നടി ശരണ്യ കാന്‍സര്‍ ബാധിതയായ സമയത്തെല്ലാം സീമയായിരുന്നു ശരണ്യയ്ക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുത്തിരുന്നത്. ശരണ്യയ്ക്ക് മാത്രമല്ല ആര്‍ക്ക് എന്ത് സഹായത്തിന് വിളിച്ചാലും സീമ ഓടിയെത്തുമെന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോഴിതാ തന്റെ ശബ്ദം എന്തുകൊണ്ടാണ് ഇങ്ങനെ അടഞ്ഞ് പോയതെന്ന് എല്ലാവരും ചോദിക്കുന്നതിന് മറുപടി പറയുകയാണ് താരം.

സീമ ജി നായരുടെ വാക്കുകള്‍,

പണ്ട് തന്റെ ശബ്ദം ഇങ്ങനെയായിരുന്നില്ല. വിദ്യാഭ്യാസ കാലത്ത് നല്ല ശബ്ദം തന്നെയായിരുന്നു തന്റെത്. എന്നാല്‍ തുടര്‍ച്ചയായി നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ശബ്ദം ഈ രീതിയില്‍ മാറി. സംസാരിക്കുമ്പോഴാണ് ശബ്ദത്തിന് വ്യത്യാസം സംഭവിക്കുന്നത്. എന്നാല്‍ പാടുമ്പോള്‍ അങ്ങനെ കുഴപ്പമില്ല.

നിരവധി ഇഎന്‍ടി സ്‌പെഷലിസ്റ്റുകളെ ഈ ശബ്ദ വ്യതിയാനവുമായി ബന്ധപ്പെട്ട് താന്‍ കണ്ടിരുന്നു. ഞാന്‍ ഇമോഷണലായാലും മാനസിക ബുദ്ധിമുട്ട് വന്നാലും അത് ആദ്യം ബാധിക്കുന്നത് തൊണ്ടയിലാണ്. പലപ്പോഴും അലറി വിളിച്ച് അഭിനയിച്ചാല്‍ ഉടന്‍ ശബ്ദം മാറും. എന്നാല്‍ എന്റെ ശബ്ദം സര്‍ജറി ചെയ്തു ശരിയാക്കാം. പക്ഷേ എന്നോട് ഡോക്ടര്‍ പറഞ്ഞത് ഈ വോയിസാണ് എല്ലാവര്‍ക്കും പരിചയമുള്ളത്, അതുകൊണ്ട് ഇത് മാറ്റണ്ട എന്നാണ്. സര്‍ജറി ചെയ്താല്‍ ഒരുപക്ഷേ കുറച്ചുകൂടി സ്വീറ്റ് ആയ ശബ്ദം ലഭിച്ചേക്കാം. പക്ഷേ അപ്പോള്‍ ആള് മാറിപ്പോകും. ഡബ്ബ് ചെയ്യുമ്പോഴും ഒരാളോട് ഫോണില്‍ സംസാരിക്കുമ്പോഴും പുതിയ ശബ്ദമായിരിക്കും കേള്‍ക്കുന്നത്.എന്റേത് വൃത്തികെട്ട ശബ്ദമാണെങ്കിലും എല്ലാവരും പറയുന്നത് ഈ വോയിസാണ് കൂടുതല്‍ ഇഷ്ടം എന്നാണ്. ഏത് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാലും എന്റെ ശബ്ദം വേഗം തിരിച്ചറിയാന്‍ കഴിയുമെന്നാണ് പലരും പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Rahul

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

20 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

1 hour ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago