Categories: Film News

ചിലപ്പോൾ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാം!

തന്റെ മൂന്നാമത്തെ ശാസ്ത്രക്രീയയിൽ കൂടി പെണ്ണായി മാറാനുള്ള ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് സീമ വിനീത്. രൂപം കൊണ്ടും ഭാവം കൊണ്ടും പെണ്ണായി മാറിയെങ്കിലും ശബ്ദം കൊണ്ട് ആണായി താന്നെയായിരുന്നു സീമ കഴിഞ്ഞത്. ഇപ്പോൾ ശബ്ദം മാറ്റാനുള്ള ശസ്ത്രക്രീയ നടത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് സീമ. സീമയുടെ കുറിപ്പ് വായിക്കാം,

ജീവിതത്തിൽ കുട്ടിക്കാലം മുഴുവൻ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയിൽ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു ഇതിനിടയിൽ പല വിധത്തിൽ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാൻ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട് പിന്നെ പിന്നെ ഒതുങ്ങി മാറി നിൽക്കാൻ മനസ്സ് അനുവദിക്കാത്ത തരത്തിൽ മനസ്സിനെ പാകപ്പെടുത്തി ജീവിതത്തിൽ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു പക്ഷേ അതിനു ഒരുപാട് കടമ്പകൾ കടക്കണം ഒരുപാട് സർജ്ജറികൾ വേണ്ടി വരും ഒരുപാട് കാശ് അതിനായി വേണ്ടിവരും എല്ലാത്തിനും ഉപരി എല്ലാം നേടാൻ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി സർജ്ജറികൾ ഓരോന്നായി ചെയ്തു അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂർണ്ണതയിൽ എത്തി നിൽക്കാൻ ആയിരുന്നു പലപ്പോഴും ശരീരം വലിയ വേദനകൾ നേരിട്ടപ്പോൾ ആ വേദനകൾ ഒന്നും സമൂഹത്തിൽ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനുമുന്നിൽ വേദനകളല്ലാതായി മാറി ഏകദേശം ഒരു മൂന്നു വർഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സർജ്ജറി ഉണ്ടായതു അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയിൽ രണ്ടാമത്തെ സർജ്ജറി യും ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സർജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു ഏറ്റവും കൂടുതലായി ഞാൻ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം **സൗണ്ട് എന്താണ് ആണിനെ പോലെഎന്നു* ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു.

seema vineeth post

ഈ വോയിസ്‌ സർജ്ജറി Voice feminization surgery ചിലപ്പോൾ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാം ചാൻസ് 50% 50% ഉള്ള സർജ്ജറി അടുത്തറിയുന്ന പലരോടും സംസാരിച്ചപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു പക്ഷേ ഞാൻ ഉറച്ചു നിന്നും എനിക്ക് ഇത് കൂടി ചെയ്തേ മതിയാവു അവസാനം ഇതാ അതും സംഭവിച്ചു ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു കൈത്താങ്ങായി എന്നും എന്റെ നെഞ്ചിൽ ഉണ്ടാവും മരിക്കുവോളം അവരെ ഒക്കെ നമ്മൾ പറയില്ലേ ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാവും എന്ന് ഒപ്പം ഉണ്ടായവരൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സിൽ ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ ഉള്ളതാണ് ഇനിയും എന്റെ ജീവിതം ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും… പ്രാർത്ഥിച്ചഎല്ലാവരോടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

12 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago