തന്നെ കണ്ടു കൊതിക്കാത്തവർ ആയി ആരുണ്ട്? മറുപടിയുമായി സീമ വിനീത്!

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ  പ്രേക്ഷർക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം. വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്, വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിക്കുന്നുണ്ട്, ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്. പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇൻബോക്സിലും പല ഞരമ്പൻമാരും എത്താറുണ്ട്. അവർക്കെല്ലാം തക്ക മറുപടിയും താരം നൽകാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ സീമയുടെ ഇൻബോക്സിൽ വന്ന ഒരു മെസ്സേജും അതിനു താരം നൽകിയ മറുപടിയും സീമ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

ഇൻബോക്സിൽ തെറ്റായ അർത്ഥത്തോടെ മെസേജ് അയച്ച ഒരു ഞരമ്പന്റെ മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുമാകയാണ് സീമ. “ഇതെന്താ ഇത്രക്കും കൊതിക്കാൻ വല്ല ജിലേബിയോ ലഡ്ഡുവോ ആണോ? ആരേലും ഒന്ന് പറയുമോ ന്താ സംഭവം” എന്ന അടിക്കുറിപ്പോടെയാണ്‌ സീമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുനന്ത്.  എന്നാൽ മെസ്സേജ് അയച്ചവനെ സപ്പോർട്ട് ചെയ്തുകൊണ്ട് കുറച്ച് പേര് കമെന്റ് ചെയ്തിരുന്നു. ഇതിനെതിരെയും സീമ രംഗത്ത് വന്നിരുന്നു.

“ചിലപ്പോൾ നിങ്ങളൊടോ അല്ലേൽ നിങ്ങളുടെ അമ്മയോടോ നിങ്ങളുടെ സഹോദരിയോടോ അപരിചിതൻ ആയ ഒരു പുരുഷൻ വന്നു കൊതിയാണ് എന്നു പറഞ്ഞാൽ നിങ്ങൾ പ്രോത്സാഹനം കൊടുക്കുമോ???  അല്ലേൽ പരിചിതൻ തന്നെ ആയിക്കോട്ടെ നിങ്ങളോട് പുള്ളിക്ക് അടങ്ങാത്ത കൊതിയാണ് നിങ്ങൾ പ്രോത്സാഹനം കൊടുക്കുമോ അല്ലേൽ വീട്ടിൽ വിളിച്ചിരുത്തി ചായ കൊടുത്തു വിടുമോ ……ചെറിയ ഒരു സംശയം ആണ്?? കൊതി അത് എല്ലാ മനുഷ്യന്മ്മാർക്കും ഉണ്ട്‌ അത് ഏതേലും വസ്തുകളോട് ഏതേലും സ്ഥലത്തോട് വാഹനങ്ങളോട് അത് ലഭിക്കണം എന്നുള്ള കൊതി ഒരു പുരുഷന് ഒരു സ്ത്രീയോട് കൊതി ആണേൽ ആ കൊതി ന്തു കൊതിയ എന്നു കൂടുതൽ ആലോചിച്ചു തല പുകക്കേണ്ട കാര്യം ഇല്ല.  പിന്നെ ഞാൻ ഇവിടെ പുരോഗമനം കാട്ടിയില്ല അതോണ്ട് ഞാൻ ഒരു കുലയായി തോന്നിയേൽ എന്റെ കുല നല്ലോണം വളർന്നു തൂങ്ങിയാടട്ടെ.  എന്റെയല്ലേ കുല അപ്പോൾ ഞാൻ സഹിച്ചു. NB വല്ലോരുടെ വാളിൽ വന്നു പുരോഗമനം പറയുന്നവർ സ്വന്തം കാര്യത്തിൽ കൂടി പുരോഗമനം കാട്ടണം.” എന്നുമാണ് സീമ പ്രതികരിച്ചിരിക്കുന്നത്.

Sreekumar

Recent Posts

അന്ന് വസ്ത്രം മാറുമ്പോൾ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു! എന്നാൽ ഇപ്പോൾ അതിന് ഭയമാണ്; ഖുശ്‌ബു

ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ റാണി ആയി മാറിയ നടിയാണ് ഖുശ്‌ബു, ഇപ്പോൾ സിനിമ സെറ്റിൽ വെച്ച് അന്ന് തനിക്കുണ്ടായ…

35 seconds ago

ഗംഗയുടെ സാരി തിരഞ്ഞെടുക്കുന്നതിൽ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു

മലയാളികളുടെ ഇഷ്‌ട നായിക ശോഭന അഭിനയ രംഗത്ത് വീണ്ടും സജീവമാകുകയാണ്. പുതിയ ചിത്രം കൽക്കിയിൽ മികച്ച കഥാപാത്രമാണ് ശോഭനയ്ക്ക് ലഭിച്ചത്.…

8 mins ago

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

14 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

14 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

14 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

14 hours ago