Home Film News ആ പ്രായത്തിൽ വിവാഹം കഴിച്ചത് വലിയ തെറ്റായി പോയെന്ന് സീത പറയുന്നു

ആ പ്രായത്തിൽ വിവാഹം കഴിച്ചത് വലിയ തെറ്റായി പോയെന്ന് സീത പറയുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടികളിൽ ഒരാൾ ആണ് സീത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഒരുകാലത്ത് തിരക്കേറിയ നായികമാരിൽ ഒരാൾ ആയിരുന്നു. നിരവധി മലയാള സിനിമകളിൽ ആണ് സീത നായികയായി തിളങ്ങിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം താരം നായികയായി തിളങ്ങി. സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചു. തമിഴ് നടൻ പാർത്ഥിപനെ ആണ് താരം വിവാഹം കഴിച്ചത്. ഇരുവരും നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണു വിവാഹം കഴിക്കുന്നത്. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആണ് സീത വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതോടെ താരം അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടിയും ഇരുവരും തമ്മിലുള്ള വിവാഹജീവിഅധം അധികനാൾ മുന്നോട്ട് പോയില്ല എന്നതാണ് സത്യം. വിവാഹജീവിതം തുടങ്ങി അധികം വൈകാതെ ഇരുവരും വേര്പിരിയുകയായിരുന്നു. വിവാഹമോചനം നേടിയതോടെ താരം വീണ്ടും സിനിമയിലേക് തിരിച്ച് വരവ് നടത്തിയിരുന്നു. ‘അമ്മ വേഷങ്ങളിൽ കൂടിയാണ് സീത തന്റെ തിരിച്ച് വരവ് നടത്തിയത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് സീത. സീതയുടെ വാക്കുകൾ ഇങ്ങനെ, കരിയറിൽ നല്ല തിരക്കുള്ള സമയത്ത് ആയിരുന്നു ഞാൻ വിവാഹം കഴിക്കുന്നത്. എന്നാൽ ആ തീരുമാനം തെറ്റായ പോയി എന്ന് പിന്നീട് മനസ്സിലായി.

കാരണം ആ പ്രായത്തിൽ വിവാഹം കഴിക്കണ്ടായിരുന്നു. സിനിമയിൽ  കുറച്ച് നാളുകൾ കൂടി നിന്നിട്ട് മതിയായിരുന്നു വിവാഹം. കാരണം അഭിനയിക്കാൻ അറിയാവുന്ന എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യമല്ല സിനിമ. സാരികൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എന്റെ അലമാരയിൽ രണ്ടുലക്ഷം സാരി ഉണ്ടെന്നാണ് മോൾ എന്നെ കളിയാക്കി പറയുന്നത്. കൊറോണ സമയത്ത് സാരിയുടുത്ത് ഇങ്ങോട്ടും പോകാൻ പറ്റാതെ ആയപ്പോൾ ഞാൻ മിക്ക ദിവസവും സാരിയൊക്കെ ഉടുത്ത് ആഭരണങ്ങൾ ഇട്ടു നന്നായിട്ട് ഒരുങ്ങിയൊക്കെ ആയിരുന്നു വീട്ടിൽ ഇരുന്നിരുന്നത് എന്നും അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് എന്നുമാണ് സീത പറയുന്നത്.

 

 

 

Exit mobile version