Malayalam Article

സഫാരി ഗൈഡ് ചീറ്റയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ വൈറലാകുന്നു

വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ അടുത്തിടെയാണ് രാജ്യത്ത് കൊണ്ടുവന്നത്. വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തിയത്.

ഇപ്പോഴിതാ ഒരു ചീറ്റയുടെ വീഡിയോ നെറ്റിസണ്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഐഎഫ്എസ് ഓഫീസര്‍ ക്ലെമന്റ് ബെന്‍ ട്വിറ്ററില്‍ പങ്കിട്ട, വീഡിയോ ഒരു ഫോറസ്റ്റ് സഫാരിയില്‍ നിന്നുള്ളതാണ്.

വിനോദസഞ്ചാരികള്‍ നിറഞ്ഞ സഫാരി വാഹനത്തിന് നേരെ ചീറ്റ വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, ചീറ്റ കാറിന്റെ മുകളില്‍ ചാടി, ചീറ്റ വണ്ടിയുടെ മുകളില്‍ ഇരിക്കുമ്പോള്‍, സഫാരി ഗൈഡ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് സെല്‍ഫിയെടുക്കാന്‍ ഫോണ്‍ എടുത്തു.

സെല്‍ഫിയെടുക്കാന്‍ ഗൈഡ് മൃഗത്തോട് അപകടകരമായി അടുക്കുന്നു. വീഡിയോ പെട്ടെന്ന് അവസാനിക്കുന്നു, ചീറ്റ ഇറങ്ങി പോകാന്‍ സഫാരി വാഹനം എത്രനേരം കാത്തിരിക്കേണ്ടി വന്നുവെന്ന് അറിയില്ല.

സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ഗൈഡിനെ വിമര്‍ശിച്ച് ധാരാളം കമന്റുകളും വന്നു.

Gargi