Film News

അമ്പത് തവണ കണ്ടു, ക്ലാസിക് സിനിമ!! മണിച്ചിത്രത്താഴിനെ പ്രശംസിച്ച് സെല്‍വരാഘവന്‍

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്ക് ചിത്രമാണ് ഫാസിലൊരുക്കിയ ‘മണിച്ചിത്രത്താഴ്’. മോഹന്‍ലാലും സുരേഷ് ഗോപിയും ഭാവനയും അഭിനയിച്ചു തകര്‍ത്ത ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ സെല്‍വരാഘവന്‍. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്. ഫാസില്‍ സാറിന്റെ ക്ലാസിക്ക് ചിത്രമാണെന്നും സെല്‍വരാഘവന്‍ എക്‌സിലാണ് ചിത്രത്തിനെയും മോഹന്‍ലാലിനെയും ശോഭനയെയും പ്രശംസിച്ചത്.

മണിച്ചിത്രത്താഴ്, ഒരു അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസില്‍ സാറിന്റെ ഒരു ക്ലാസിക് സിനിമ. ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. മോഹന്‍ലാല്‍ സര്‍, രാജ്യത്തിന്റെ അഭിമാനമായി എന്നാണ് സെല്‍വരാഘവന്‍ കുറിച്ചത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രം, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥയും ഐതിഹാസിക പ്രകടനങ്ങളും. മികച്ച പാട്ടുകളും മ്യൂസിക് സ്‌കോറുകളും, മറ്റ് റീമേക്കുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ക്ലാസിക്കാണ് മണിച്ചിത്രത്താഴ്, അതുപോലെയൊന്നു ഇനിയുണ്ടാവില്ല, രാജ്യത്തിന്റെ അഭിമാനം എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ് ചിത്രം മറ്റു ഭാഷകളിലും എത്തിയിരുന്നു.

Anu