പ്രതീക്ഷിക്കാതെ ആണ് ജീവിതത്തില്‍ പലതും സംഭവിക്കുന്നത് ; അഖിലയുടെ വീട്ടുകാര്‍ എന്നെ കുറിച്ച് അന്വേഷിച്ചത് വിനയന്‍ സാറിനോട് ആയിരുന്നു

കലാഭവൻ മാണിയുടെ ജീവിതം സിനിമയായപ്പോൾ അതിൽ നായകനായി എത്തിയത് സെന്തിൽ കൃഷ്ണകുമാർ ആയിരുന്നു. ആ ഒരു ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് സെന്തിൽ കൃഷ്ണ. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ തുടർന്ന് ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ താരത്തിന് സാധിച്ചു. കോഴിക്കോട് സ്വദേശി അഖിലയാണ് താരത്തിന്റെ ഭാര്യ. അഖിലയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതുമായുള്ള സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. “ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടക്കുകയാണ്. സിനിമയില്‍ എക്‌സൈസ് മന്ത്രിയായി അഭിനയിച്ചത് ഞാൻ. ഇതേ ആശുപത്രില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഖിലയെ ഷോട്ട് കഴിഞ്ഞുള്ള സമയത്താണ് പരിചയപ്പെടുന്നത്. പിന്നീട് പല ദിവസവും പാസിംഗ് ഷോട്ട് പോലെ അഖില കടന്ന് പോയി. സിനിമയിലാണെങ്കില്‍ ഉറപ്പായും ഒരു പാട്ട് വരേണ്ട സമയമാണ്. ഒരു നടനോട് തോന്നുന്ന ഇഷ്ടവും ആരാധനയും സൗഹൃദമായി വളര്‍ന്നു. പിന്നെ സൗഹൃദം പ്രണയമായി മാറി. അത് വിവാഹത്തില്‍ എത്തി. പ്രതീക്ഷിക്കാതെ ആണ് ജീവിതത്തില്‍ പലതും സംഭവിക്കുന്നത്. യാദൃശ്ചികമായി കാണുകയും പരസ്പരം മനസിലാക്കിയും സംസാരിച്ചും മുന്നോട്ട് പോകുമ്പോള്‍ തന്നെ വീട്ടുകാരോടും പറഞ്ഞിരുന്നു.അഖിലയുടെ വീട്ടുകാര്‍ എന്നെ കുറിച്ച് അന്വേഷിച്ചത് വിനയന്‍ സാറിനോട് ആയിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെ വിനയന്‍ സാര്‍ എന്റെ ജീവിതം കൈപിടിച്ച് ഉയര്‍ത്തി. എല്ലാവരുടെയും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തമാണ് വിവാഹം. എന്റെ വിവാഹത്തിലും പ്രധാന പങ്കുവഹിച്ചത് വിനയന്‍ സാര്‍ തന്നെയാണ്. ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സെന്തിലിന്റെ ഭാര്യ അഖില പറയുന്നത്. ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് വിദേശത്തേക്ക് ജോലിയ്ക്ക് പോവണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു.” എന്നായിരുന്നു സെന്തിൽ പറഞ്ഞത്.

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

9 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

10 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

11 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

11 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

11 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

12 hours ago