കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ജിത്തു വേണുഗോപാല്‍ വിവാഹിതനായി. കാവേരി എന്നാണ് ജിത്തുവിന്റെ ജീവിത പങ്കാളിയുടെ പേര്. മൗനരാഗമെന്ന പരമ്പരയില്‍ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു അവതരിപ്പിക്കുന്നത്. സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിങ്കരനായി മാറിയ താരമാണ് ജിത്തു വേണു ഗോപാല്‍. ജിത്തുവിന്റെ വിവാഹത്തിന് മിനിസ്ക്രീന്‍ രംഗത്തെ താരങ്ങള്‍ എല്ലാം എത്തിച്ചേര്‍ന്നിരുന്നു..
തെസ്നിഖാന്, ബീന ആന്റണി, അമൃത തുടങ്ങിയ താരങ്ങളെല്ലാം ജിത്തുവിനും കാവേരിക്കും ആശംസകള്‍ നേരാനായി എത്തിച്ചേര്‍ന്നിരുന്നു. സേവ് ദ ഡേറ്റ് വീഡിയോയിലൂടെ ജിത്തു തന്റെ വധുവിനെ പ്രേക്ഷകര്‍ക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ പരിചയപ്പെടുത്തിയത്. കാവേരിയെന്നാണ് വധുവിന്റെ പേരെന്നും നവംബര്‍ 19നാണ് വിവാഹമെന്നും ജിത്തു പറഞ്ഞിരുന്നു. ഇതാണ് എന്റെ പ്രണയം. ഇതെന്റെ പങ്കാളി. എന്നെ ഞാനാക്കി നിര്‍ത്താന്‍ പറ്റുന്ന വ്യക്തിയെയാണ് ഞാന്‍ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്.
എന്നെ ഏറ്റവും നല്ല രീതിയില്‍ കാണാനാഗ്രഹിക്കുന്നയാളാണ് എന്റെ നല്ലപാതിയെന്നും ജിത്തു കുറിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഈ ഒരു ദിനത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയാണ് എന്നാണ് ജിത്തു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു ജിത്തു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മൗനരാഗത്തിന് പുറമെ സീതാകല്യാണം, മനസിനക്കരെ എന്നീ സീരിയലുകളിലൂടെയും ജിത്തു ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയ താരത്തിന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് പ്രിയപ്പെട്ടവരും പ്രേക്ഷകരും എത്തിയിരിക്കുകയാണ്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…