പ്രതീക്ഷിക്കാതെ ഭാര്യക്കൊരു സർപ്രൈസ്‌ ; കുറിപ്പുമായി സീരിയൽ താരം നിരഞ്ജൻ

സിനിമാ താരങ്ങളെ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ  സീരിയൽ താരങ്ങൾക്കും വൻ സ്വീകാര്യത ആണുള്ളത്. പ്രേത്യേകിച്ചും കുടുംബ പ്രേക്ഷകർക്കിടയിൽ. അത്തരത്തിൽ പൂക്കാലം വരവായി’ എന്ന ഹിറ്റ് സീരിയലിലെ ഹര്‍ഷൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടനാണ് നിരഞ്ജന്‍. ‘മൂന്നുമണി എന്ന  പരമ്പരയിലൂടെയും നടൻ എന്ന നിലയില്‍ താരം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. മുറ്റത്തെ മുല്ല’ എന്ന സീരിയലിലാണ് നിരഞ്ജന്‍ ഇപ്പോൾ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിൽ സജീവമായ നിരഞ്‍ജൻ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു കുറിപ്പോടെ തന്റെ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം ആരാധകരോട് പങ്കു വച്ചിരിക്കുകയാണ് നിരഞ്ജന്‍. നിരഞ്ജന്‍ പങ്കുവച്ച കുറിപ്പ് അക്ഷരാര്‍ത്ഥത്തില്‍ താരത്തിന്റെ ആരാധകരെ ചിന്തിപ്പിക്കുകയും, അതിശയിപ്പിച്ചിരിക്കുകയും ചെയ്‌തിരിക്കുന്നു എന്നു വേണം പറയാന്‍. അത്ര മനോഹരമായ ആ കുറിപ്പിന് ആശംസകള്‍ നേര്‍ന്ന ആരാധകര്‍ സ്‍നേഹത്തിന്റെ തെളിവാണ് നിരഞ്‍ജന്റെ വാക്കുകളെന്ന് ഒരേ സ്വരത്തിൽ തന്നെ അഭിപ്രായപ്പെടുന്നു.വിവാഹ ബന്ധത്തെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും കുറിച്ചുള്ള വാക്കുകളിലൂടെയാണ് നിരഞ്ജന്റെ കുറിപ്പ് തുടങ്ങുന്നത്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളും, അതിന്റെ മനോഹരമായ അവസാനങ്ങളുമെല്ലാം കുറിക്കു കൊള്ളുന്ന വാക്കുകള്‍ കൊണ്ടാണ് നിരഞ്ജൻ ഭാര്യക്കായുള്ള ഈ സ്നേഹ സന്ദേശമെഴുതിയിരിക്കുന്നത്. എത്ര വലിയ വഴക്കാണെങ്കിലും അതെല്ലാം മാപ്പു പറച്ചിലില്‍ അവസാനിക്കും എന്നും താരം  വ്യക്തമാക്കുന്നു.

വിവാഹ വാര്‍ഷികത്തില്‍ പലപ്പോഴും ഭാര്യക്ക് ഒപ്പം താൻ ഉണ്ടാകാറില്ലായെന്നും, എന്നാല്‍ ഇത്തവണ നേരിട്ടു ചെന്ന് ഒരു സര്‍പ്രൈസ് കൊടുത്തെന്നുമാണ് നിരഞ്ജന്‍ എഴുതിയിരിക്കുന്നത്. ആ സര്‍പ്രൈസാകട്ടെ, അവളേറ്റവും കൊതിച്ചിരുന്നതും. പലപ്പോഴും അത് കൊടുക്കാന്‍ സാധിക്കാത്തതുമാണെന്നും പറയുന്നുണ്ട് നിരഞ്ജൻ. എന്തായിരുന്നു ആ സര്‍പ്രൈസ് എന്നത് താരത്തിന്റെ വാക്കുകളില്‍ക്കൂടി വായിക്കാം. ഒരു രക്ത ബന്ധവും ഇല്ലാത്ത ഏതു സമയത്തും പൊട്ടിച്ചു കളയാവുന്ന ഒരു ബന്ധമാണത്രെ ദാമ്പത്യം. പറഞ്ഞത് ഒരു പക്ഷെ.. അല്ല അത് സത്യമാണ്.. പരസ്‍പരം എന്ത് ബന്ധത്തിന്റെ പേരിലാണ് ഒരുമിച്ചു ചേര്‍ന്നു നില്‍ക്കേണ്ടത്.. കല്യാണം കഴിഞ്ഞതിന്റെ പേരിലോ.. അതോ കുഞ്ഞുങ്ങള്‍ ഉണ്ടായതിന്റെ പേരിലോ.. ഒരിക്കലുമല്ല.തളര്‍ന്നു പോയ നേരത്തു ചേര്‍ത്തു പിടിച്ച കൈകളും പരസ്‍പരം പ്രാര്‍ഥിച്ച മനസുകളും ആണ് ജീവിതത്തിന്റെ മൂലധനം. എല്ലാവരുടെയും ജീവിതത്തില്‍ ഉള്ള പോലെ പല പൊട്ടിത്തെറികളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.. ഉണ്ടായി കൊണ്ടിരിക്കുന്നും ഉണ്ട്.. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. സന്തോഷിക്കാനുള്ളതിനേക്കാള്‍ സങ്കടപ്പെട്ട കുറെ നാളുകളിലൂടെ ഞങ്ങള്‍ കടന്നു പോയിട്ടുണ്ട്.. പക്ഷെ എല്ലാം കഴിഞ്ഞ് ഒരു ചേര്‍ത്തു പിടിക്കലില്‍ അല്ലെങ്കില്‍ ഒരു മാപ്പ് പറച്ചിലില്‍ തീരും പല അടിപിടികളും. മാപ്പു പറയാൻ മടിയുണ്ടായിട്ടില്ല ഞങ്ങള്‍ക്ക് ഒരിക്കലും. വിവാഹ വാര്‍ഷികങ്ങള്‍ക്ക് മിക്കപ്പോഴും ഞങ്ങള്‍ ഒരുമിച്ചുണ്ടാകാറില്ല. ഇപ്രാവശ്യവും അങ്ങനെ ആകാനായിരുന്നു സാധ്യത. തീരെ പ്രതീക്ഷിക്കാതെ കേറിച്ചെന്നു ഭാര്യക്ക് ഒരു സര്‍പ്രൈസ്. സ്വര്‍ണമോ വജ്രമോ അല്ലാട്ടോ അത്. അവള്‍ ഒരുപാട് വിലമതിക്കുന്ന എന്റെ ‘സമയം’ ആണവള്‍ക്ക് കൊടുത്തത്. താങ്ക് ഗോഡ്. ഇങ്ങനെ പരസ്‍പരം അടിയുണ്ടാക്കാനും മാപ്പ് പറയാനും സ്‌നേഹിക്കാനും ഞങ്ങളെ ഒന്നു ചേര്‍ത്തതിന്. ഇങ്ങനെയാണ് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ നടൻ നിരഞ്ജന്‍ തന്റെ ഭാര്യക്കായി വിവാഹ വാർഷികദിനത്തിൽ കുറിച്ചിരിക്കുന്നത്. ഏതായാലും നിരവധി പേരാണ് നിരഞ്ജന്റെ ഈ വാക്കുകൾ ലൈക്ക്‌ ചെയ്തു കൊണ്ട് മുന്നോട്ടു വരുന്നത് .ഈ പോസ്റ്റിനും കുറിപ്പിനും വ്യത്യസ്തമായ കമന്റുകളുമായും നിരവധിപ്പേർ എത്തുന്നുണ്ട്. ഒപ്പം താരത്തിനും ഭാര്യക്കും വിവാഹവാർഷിക ആശംസകളും ആരാധകർ നേരുന്നുണ്ട്.

Sreekumar

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

1 hour ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

3 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago