സീരിയൽ നടി പ്രിയയും ഓർമയായി ; മരണം, 8 മാസം ഗർഭിണിയായിരിക്കെ

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു,മലയാള സീരിയൽ ലോകത്തിനു വീണ്ടും ഒരു തീരാനഷ്‌ടം കൂടി വന്നിരിക്കുകയാണ്. ഇന്നലെ രാവിലെയും ഇന്നും ഇതാ ചില ദുരന്ത വാർത്തകൾ കേട്ട് കൊണ്ടാണ് കേരളം ഉണർന്നെണീറ്റത്. ഒരുപിടി ശ്രദ്ധേയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഡോ. പ്രിയ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് നടിയുടെ മരണം. സഹനടി വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധ നേടിയത്. വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. എട്ടു മാസം ഗർഭിണി ആയിരിക്കെയാണ് നടിയുടെ ഈ അപ്രതീക്ഷിത വിയോഗം. നടൻ കിഷോർ സത്യ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെ വച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു’, എന്നാണ്  കിഷോർ സത്യ ഫേസ്‌ബുക്കിൽ കുറിച്ചത്. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന… ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു… ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ… രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി… 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തു നിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല… ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കര കയറ്റും… അവരുടെ മനസുകൾക്ക് എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെ…’, കിഷോർ സത്യ വികാരഭരിതനായി കുറിച്ചു.

അഭിനയത്തിലും പഠനത്തിലും മിടുക്കിയായിരുന്ന പ്രിയയുടെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ വേദനയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. കിഷോർ സത്യക്ക് പുറമെ നടി ജീജ സുരേന്ദ്രൻ അടക്കമുള്ളവരും വേദന പങ്കുവെച്ച് എത്തിയിട്ടുണ്ട്. ‘മോളു വാക്കുകൾ ഇല്ല മുത്തേ. ദൈവം എന്തിനാ എന്റെ മുത്തിനെ നേരത്തെ സ്വർഗ്ഗത്തിൽ വിളിച്ചു കൊണ്ട് പോയത്. ഡോ. പ്രിയ. ഒന്നും പറയാൻ വാക്കുകൾ ഇല്ല മുത്തേ. ദൈവമേ ഈ ചതി വേണ്ടായിരുന്നു. സഹിക്കാൻ വയ്യ’, എന്നാണ് ജീജ കുറിച്ചത്. ഐസിയുവിൽ ഉള്ള കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും സുഹൃത്തുക്കൾ പറഞ്ഞു. നടി രഞ്ജുഷ മേനോന്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തരാകുന്നതിന് മുൻപാണ് പ്രിയയുടെ വിയോഗ വാർത്ത മലയാള സീരിയൽ ലോകെത്തെയും പ്രേക്ഷകരെയും തേടി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷ മേനോൻ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രഞ്ജുഷ ഷൂട്ടിന് എത്താതെ വന്നതോടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ പങ്കാളിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പങ്കാളി മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് രാജുഷയെ തൂങ്ങിയ നിലയില്‍ കാണുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് മറ്റൊരു സീരിയൽ താരമായ അപർണ നായരും ഇതുപോലെ ജീവനൊടുക്കിയിരുന്നു.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago