സ്ത്രീധനം സീരിയല്‍ നടി ആര്യ ശ്രീറാം വിവാഹിതയായി ; വരൻ സെന്തില്‍ വിശ്വനാഥൻ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് ശ്രദ്ധേയായ നടിയാണ് ആര്യാ ശ്രീറാം. ഹിറ്റ് സീരിയൽ ആയ സ്ത്രീധനത്തിൽ മികച്ച വേഷമാണ് ആര്യ അവതരിപ്പിച്ചത്. സ്ത്രീധനത്തിൽ അഭിനയിച്ചതിന് ശേഷം പിന്നീടിങ്ങോട്ട് നിരവധി സീരിയലുകളിലൂടെ തിളങ്ങിയ ആര്യ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയിട്ട് കുറച്ച് കാലമായി.ഇപ്പോഴിതാ ആര്യ വിവാഹിതയായി എന്ന വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റേത് അല്‍പം വൈകിയുള്ള വിവാഹമാണെങ്കിലും സീരിയലില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്നസഹപ്രവർത്തകനെ തന്നെയാണ് ആര്യ ജീവിത പങ്കാളിയായി സ്വീകരിച്ചിരിക്കുന്നത്. എന്നും സമ്മതം എന്ന സീരിയലിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സെന്തില്‍ വിശ്വനാഥിനെയാണ് ആര്യ വിവാഹം കഴിച്ചിരിക്കുന്നത്.കഴിഞ്ഞ ജനുവരിയിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ ചോറ്റാനിക്കര അമ്പല നടയില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായിരിക്കുകയാണ്. ക്ഷേത്രത്തില്‍ ആഡംബരങ്ങളൊന്നുമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. ചുവന്ന സാരിയില്‍ വളരെ സുന്ദരിയായാണ് ആര്യ വിവാഹ വേദിയിലെത്തിയത്, സെന്തില്‍ വെള്ള ഷര്‍ട്ടും കസവു മുണ്ടുമാണ് ധരിച്ചിരുന്നത്. നല്ല സുഹൃത്തുക്കള്‍ ആയിരുന്നു തങ്ങളെന്നും, ഇനിയും ആ സൗഹൃദം തുടരാന്‍ വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും ഇരുവരും പറയുന്നു. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. .ആര്യ വിവാഹം കഴിക്കാന്‍ വൈകിയോ, പ്രണയവിവാഹം ആയിരുന്നോ, സെന്തില്‍ മലയാളി അല്ലെ എന്ന് തുടങ്ങി നിരവധി സംശയങ്ങളായിരുന്നു ആര്യ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. സേവ് ദ ഡേറ്റിന്റെ ഫോട്ടോയും ആര്യ നേരത്തെ പങ്കു വെച്ചിരുന്നു. ഇരുവരും ഒരേ ഫീല്‍ഡില്‍ എത്തിയുള്ള പരിചയമാണ് സൗഹൃദത്തിലേക്ക് എത്തിയത്. പ്രണയം ഒന്നുമായിരുന്നില്ല, എല്ലാം തുറന്നു പറയുന്ന ഒരേ വൈബ് ഫീല്‍ ചെയ്യുന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു തങ്ങളെന്നാണ് ആര്യയും സെന്തിലും വിവാഹ ശേഷം പ്രതികരിച്ചത്. ആര്യയുടെ ഒരു വെല്‍വിഷര്‍ ആയിരുന്നു സെന്തില്‍. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നിരവധി സീരിയലുകളുടെ സ്‌ക്രിപ്റ്റ് എഴുതിയത് സെന്തിലാണ്.

എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഒപ്പമുണ്ടാകണം. ഞങ്ങളുടെ പ്രണയം ഒന്നും ആയിരുന്നില്ല, നമ്മള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇതൊന്നും നമ്മള്‍ വെറും വാക്ക് പറയുന്നതല്ല. ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. ഇപ്പോഴും നല്ല കൂട്ടുകാരാണ്. പ്രണയം ഒക്കെ വരും, ഇനി അത് കൂടിക്കൂടി വരട്ടെ. വിവാഹത്തിന് ശേഷവും അഭിനയം തുടരും. നല്ല ഏതെങ്കിലും പ്രോജക്‌ട് വരട്ടെ, സിനിമ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. എന്നാണ് വിവാഹ ശേഷം ഇരുവരും പ്രതികരിച്ചത്.ഹണിമൂണ്‍ യാത്രയെ കുറിച്ചും ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഒന്നു രണ്ടു സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇരുവരും പറഞ്ഞത്. അതേ സമയം, സെന്തിലിന്റെ സ്വഭാവത്തെ കുറിച്ചും ആര്യ പറഞ്ഞു. ചേട്ടന്‍ നല്ല ഷോര്‍ട്ട് ടെംപെര്‍ഡ് ആണ്. ഞാനും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ക്കിടയില്‍ സ്നേഹം നല്ല രീതിയില്‍ ഉണ്ട്. അത് ഇടക്കിടെ വന്നാല്‍ എക്സ്ട്രീം ലെവലാണ്. അത് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നത് കാണുമ്പോള്‍ എന്റെയും കൈവിട്ടു പോകും. ദേഷ്യം ഒഴിച്ചാല്‍ നല്ല സ്വഭാവം ആണ് എന്നാണ് ആര്യ പറഞ്ഞത്.വിവാഹത്തിന് പിന്നാലെയാണ് ഓണം എത്തിയത്. ആര്യയുടെയും സെന്തിലിന്റെയും വിവാഹശേഷമുള്ള ആദ്യ ഓണം. വിവാഹത്തിന് പിന്നാലെ എത്തിയ ഓണം അതി ഗംഭീരമായി തന്നെ ആര്യയും സെന്തിലും ആഘോഷിച്ചു. ഓണാഘോഷത്തിന്റെ ചിത്രങ്ങളും മറ്റും ആര്യ തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ പങ്കിട്ടിട്ടുണ്ട്.നടി എന്നതിലുപരി നല്ലൊരു നര്‍ത്തകിയും മോഡലും പാട്ടുകാരിയുമെല്ലാമാണ് ആര്യ. ‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തിയതത്. ഏഷ്യാനെറ്റില്‍ 2012 മുതല്‍ 2016 വരെ 4 വര്‍ഷം വിജയകരമായി സംപ്രേഷണം ചെയ്ത ‘സ്ത്രീധനം’ എന്ന സീരിയല്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയിരുന്നു. ശാസ്ത്രീയ നൃത്തം പഠിക്കാന്‍ ആഗ്രഹിച്ച ആര്യ പിന്നീട് തന്റെ അഭിരുചിക്കനുസരിച്ച്‌ പാശ്ചാത്യ നൃത്തത്തിലേക്ക് തിരിയുകയും നിരവധി സ്റ്റേജ് ഷോകളിലും ഇവന്റുകളിലും നൃത്ത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. അതിനിടെയാണ് സീരിയലിലേക്ക് എത്തിയത്.

Revathy

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago