ചിന്തിക്കാന്‍ പോലും കഴിയില്ല..!! ഭര്‍ത്താവിന്റെ മരണ ശേഷം നടി ഇന്ദുലേഖയുടെ ജീവിതം..!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടി ഇന്ദുലേഖയുടേത്. ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുമ്പോള്‍ മലയാളികളുടെ കണ്ണ് നിറഞ്ഞുപോവുകയാണ്. ഭര്‍ത്താവിന്റെ മരണവും അതേ തുടര്‍ന്നുള്ള ഒറ്റപ്പെടലും നടിയെ വല്ലാതെ വേട്ടയാടിയിരുന്നു. ഇതേ കുറിച്ചെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ലിവര്‍ സിറോസിസ് ബാധിച്ച ഭര്‍ത്താവ് ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് തന്നെയായിരുന്നു ഇന്ദുലേഖ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിധി അദ്ദേഹത്തിന് കാത്തുവെച്ചത് മരണം ആയിരുന്നു… ഇന്ദുലേഖയ്ക്ക് ഒറ്റപ്പെടലും മറ്റ് പ്രതിസന്ധികളും.

ഇപ്പോള്‍ തന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുന്നത്.. ഇന്ദുലേഖയുടെ വാക്കുകളിലേക്ക്… ലിവര്‍ സിറോസിസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചത്. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിരിച്ചു വരവ് സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഭര്‍ത്താവ് തന്നോട് കാരണമില്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ മരണ ശേഷം 12 ദിവസം വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളൊക്കെയുള്ളതിനാല്‍ വീട് നിറയെ ആളുകളായിരുന്നു. 13ാമത്തെ ദിവസം എല്ലാവരും ഇറങ്ങിപ്പോയപ്പോള്‍ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. കുറേ ദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല.

ഇടയ്ക്ക് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പെട്ടെന്ന് ഉറക്കം ഞെട്ടിയപ്പോള്‍ അടുത്താളില്ല. അതൊരു ഭീകര അവസ്ഥയായിരുന്നു. ഭര്‍ത്താവിന് അസുഖമായിരുന്ന സമയത്തും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഐസിയുവിലായിരുന്ന സമയത്താണ് മെരിലാന്‍ഡിലെ കാര്‍ത്തികേയന്‍ സാര്‍ വിളിച്ചിട്ട് സീരിയല്‍ ഞാന്‍ വന്നില്ലെങ്കില്‍ നിന്ന് പോകും എന്ന് പറയുന്നത്.

നഴ്‌സിനോട് എന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കി കൊടുത്ത്, കുറച്ച് കാശൊക്കെ കൊടുത്താണ് പോയത്. അങ്ങനെയാണ് പോയി മേക്കപ്പിട്ട് അഭിനയിച്ചത്. ഭര്‍ത്താവ് അവിടെ കിടക്കുന്നു, ആ സമയത്തും അവള്‍ മുഖത്ത് ചായം തേച്ച് പോയി അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ തന്നെക്കുറിച്ച് ആ സമയത്ത് പറഞ്ഞിരുന്നത്…എന്നാണ് ഇന്ദുലേഖ പറയുന്നത്.

 

 

 

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

1 hour ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

1 hour ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

1 hour ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

2 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

5 hours ago