ദുല്‍ഖര്‍ സല്മാന് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘കമ്മട്ടിപ്പാടം’. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തത്. വിനായകനും മണികണ്ഠനും സഹനടന്മാരുമായെത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് 2018ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വിനായകനും മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് മണികണ്ഠനും ലഭിച്ചിരുന്നു.
ചിത്രത്തില്‍ അഭിനയിച്ച എല്ലാതാരങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മണികണ്ഠന്.
ഫെയ്സ്ബുക്കിലൂടെയാണ് മണികണ്ഠന് ചിത്രത്തിന്റെ ഓര്‍മ്മ പങ്കിട്ടത്. ഒരുപാട് നല്ല ഓര്‍മ്മകളും സൗഹൃദങ്ങളും ജീവിതത്തില്‍ സമ്മാനിച്ച ചിത്രമാണ് കമ്മട്ടിപ്പാടം. ചിത്രം റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷങ്ങള്‍ ആയെന്നും മണികണ്ഠന് കുറിച്ചു.
ഒരുപാട് നല്ല ഓര്‍മ്മകളും…. സൗഹൃദങ്ങളും ജീവിതത്തിലേക്ക് സമ്മാനിച്ച ചിത്രം… കമ്മട്ടിപ്പാടം റിലീസ് ചെയ്തിട്ട് 7 വര്‍ഷങ്ങള്‍ സിനിമ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടും 7 വര്‍ഷങ്ങള്‍…! ഇതുവരെ എന്നെ സ്നേഹിച്ച് പിന്തുണ തന്ന എല്ലാവര്ക്കും നന്ദി..ഒരുപാട് സ്നേഹം, എന്നാണ് മണികണ്ഠന്റെ പോസ്റ്റ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…