ഈണം ചെയ്യുന്നതിന് മുന്‍പേ ജിഎസ്ടി ഉള്‍പ്പടെ മുഴുവന്‍ പണവും ഉണ്ണി തന്നു- ഷാന്‍ റഹ്‌മാന്‍

‘ഷെഫീക്കിന്റെ സന്തോഷം’ സിനിയെ കുറിച്ചുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ രംഗത്ത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തിലാണ് ഷാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഷാന്‍ റഹ്‌മാന്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചാണ് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ തന്നെ വിളിച്ച് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കുന്ന വേളയിലാണ് ഷാന്‍ വിശദീകരണവുമായി എത്തിയത്.

എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടി എന്ന് പറഞ്ഞുകൊള്ളട്ടെ. ഈണങ്ങള്‍ ചെയ്തു നല്‍കുന്നതിന് മുന്‍പ് തന്നെ എനിക്ക് GST ഉള്‍പ്പെടെ മുഴുവന്‍ പണവും ലഭിച്ചുവെന്ന് ഉണ്ണി തന്നെ ഉറപ്പാക്കിയിരുന്നു. ഉണ്ണി വളരെ അടുത്ത സുഹൃത്താണ് എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു പ്രൊഫഷണലാണ്.

ഗാനങ്ങള്‍ ചട്ടപ്പെടുത്തിയ വേളകള്‍ ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. അനൂപ്, വിപിന്‍, വിനോദേട്ടന്‍ അങ്ങനെ എല്ലാവരും പ്രൊഫഷനലുകളാണ്. അതുകൊണ്ട് ഇതില്‍ മറ്റു തര്‍ക്കങ്ങളില്ല. ഇതാണ് എന്റെ സന്തോഷം, എന്നാണ് ഷാന്‍ റഹ്‌മാന്‍ പറയുന്നത്.

കഴിഞ്ഞ ദിവസം സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago