‘പൊന്‍പുലരികള്‍ പോരുന്നേ’ ഷഫീക്കിന്റെ സന്തോഷത്തിലെ വീഡിയോ ഗാനം

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലൈ വീഡിയോ ഗാനം പുറത്തുവിട്ടു. ‘പൊന്‍പുലരികള്‍ പോരുന്നേ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍.

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീല്‍ഗുഡ് മൂവി ആണെന്ന് ഉറപ്പ് നല്‍കുന്ന രസകരമായ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. നവംബര്‍ 25 ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും.

‘നല്ല ഒരു കൊച്ചു സിനിമയായിരിക്കും ഷഫീക്കിന്റെ സന്തോഷം. രസകരമായ കുടുംബ ചിത്രമാണ് ഇത്. ഹാസ്യവും പ്രണയവും വൈകാരികതയും എല്ലാം നിറഞ്ഞ ഒരു കൊച്ചു ചിത്രം. ഷഫീക്ക് എന്ന് വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. താന്‍ ചെയ്തില്‍ വച്ച് വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഷഫീക്ക്’ എന്നും ചിത്രത്തില്‍ നടന്‍ ബാലയുടെ ഗംഭീര പ്രകടനം കാണാന്‍ സാധിക്കുമെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീഖിന്റെ സന്തോഷം.

മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം. എല്‍ദോ ഐസക് ഛായാ?ഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

4 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

44 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago