ഉണ്ണി മുകുന്ദന് നായകനായെത്തിയ ഷെഫീക്കിന്റെ സന്തോഷം കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് മാടിവിളിക്കുന്ന സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘വാനമ്പാടി…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
മേപ്പാടിയാന് എന്ന സിനിമയ്ക്കുശേഷം ഉണ്ണി മുകുന്ദന്റെ മറ്റൊരു അവിസ്മരണീയ പ്രകടനമാണ് ഷെഫീക്കില്‍ കാണാനാവുക. ഷെഫീക്കിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളും വേദനകളും പ്രേക്ഷകനും അനുഭവവേദ്യമാകുന്നിടത്താണ് ഉണ്ണിയുടെ അഭിനയമികവ്. ഗായകനായും ഉണ്ണിയിലെ പെര്‍ഫോമറെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.
മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീഖിന്റെ സന്തോഷം. മനോജ് കെ ജയന്, ദിവ്യാ പിള്ള, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…