ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളിൽ ഒരാൾ ആണ് ഷഫ്നയും സജിനും. ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സ്വാന്തനം എന്ന പരമ്പരയിൽ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിന്നത് സജിൻ ടി പി ആണ്. സജിൻ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ശ്രീനിവാസനൊപ്പം ആണ് ഷഫ്ന അഭിനയരംഗത്തേക്ക് എത്തിയത്. അതിനു ശേഷം ശ്രീനിവാസന്റെ തന്നെ കഥപറയുമ്പോൾ എന്ന ചിത്രത്തിലും ഷഫ്ന ശ്രീനിവാസന്റെയും മീനയുടെയും മകളായി വേഷമിട്ടു. ഷഫ്നയുടെ കഥാപാത്രം ആ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടു. അതോടെ ചിത്രത്തിന്റെ തമിഴ് റീമേക്കിലും തെലുങ് റീമേക്കിലും ഷഫ്നതന്നെയാണ് വേഷമിട്ടതും. ശേഷം നിരവധി ചിത്രങ്ങളിൽ ഷഫ്ന ശ്രദ്ധേയമായ വേഷം ചെയ്തു. ദിലീപ് നായകനായ ആഗതനിലും ഫഹദിന്റെ ഇന്ത്യൻ പ്രണയ കഥയിലുമെക്കെ ഷഫ്ന അഭിനയിച്ചു.
പ്ലസ് ടു എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ഷഫ്നയുടെയും സജിന്റെയും പ്രണയം പൂവണിഞ്ഞത്. ആദ്യം സൗഹൃദത്തിൽ തുടങ്ങിയെങ്കിലും അത് പിന്നെ പ്രണയമായി മാറുകയായിരുന്നു. ശേഷം വിവാഹത്തിലും എത്തി. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് തങ്ങൾ വിവാഹിതർ ആയതെന്നും ഇവർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു മനോഹര തുടക്കം എന്ന് പറഞ്ഞു ഷഫ്ന സജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. എന്താണ് ആ തുടക്കം എന്ന് അറിയാൻ ആരാധകർക്ക് വലിയ ആകാംഷ ആയിരുന്നു. ഇപ്പോൾ അത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ‘ഞാൻ നേരത്തെ സൂചിപ്പിച്ച മനോഹരമായ തുടക്കം ഞങ്ങളുടെ പുതിയ യാത്രയായിരുന്നു. കൊവിഡും ടൈറ്റ് ഷെഡ്യൂളും കാരണം ഒരു വർഷത്തിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഒരു യാത്ര പോകുന്നത്. ഞങ്ങൾ ഒന്നിച്ചുള്ള ചെറിയ യാത്രകൾ പോലും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…