മലയാള സിനിമാ പ്രേമികള്‍ക്കും സീരിയല്‍ ആരാധകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. വലുതും ചെറുതുമായ വളരെ ചുരുക്കം സിനിമകളില്‍ അഭിനയിച്ചു എങ്കിലും ഇപ്പോള്‍ സീരിയല്‍ മേഖലയിലാണ് താരം കൂടുതല്‍ സജീവം. ബിഗ് സ്ക്രീനില്‍ തിളങ്ങിയ ഷഫ്ന കഥ പറയുമ്പോള്‍, ആഗതന്, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സാന്ത്വനം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ സജിനാണ് ഷഫ്നയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഇരു താരങ്ങളുടെയും വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയതമന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ട് ഷഫ്ന കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. താരത്തിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ് ഇങ്ങനെയായിരുന്നു….
‘നമുക്ക് വിവാഹ വാര്‍ഷികാശംസകള്‍, ഇന്നലെ രാത്രി സംസാരിച്ചത് പോലെ നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയതേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് നിന്നില്‍ നിന്നും കേള്‍ക്കുന്നതാണ് എനിക്കേറെ സന്തോഷം. എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറഡിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് നമ്മുടെ ജീവിതം ഇനിയുമേറെ മികച്ചതാക്കാന്‍ ആവേശം ഉളവാക്കുന്ന കാര്യവും. എന്നും ഞാന്‍ പറയുന്നത് പോലെ ഇനിയും ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ…നീ ഇല്ലെങ്കില്‍ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും. നിന്നെ എന്റെ അടുത്തേക്ക് അയച്ച അള്ളാഹുവിന്റെ സ്നേഹവും അനുഗ്രഹവും ഞാനറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഇക്കാ. കൈകള്‍ കോര്‍ത്തും മുറുകെ കെട്ടിപ്പിടിച്ചും പരിധിയില്ലാതെ ചുംബിച്ചും പരസ്പരം താങ്ങായും എന്നും കൂടെയിരുന്നും നമുക്ക് ഓരോ നിമിഷവും മുന്നോട്ട് പോകാം… വിവാഹ വാര്‍ഷികാശംസകള്‍..’ എന്നാണ് ഷഫ്ന കുറിച്ചത്. ഇരുവരുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…