ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസയുമായി കിങ് ഖാനും അബ്രാമും മന്നത്തിന് മുന്നില്‍!!!

ആരാധകരുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് ബോളിവുഡിലെ കിങ് ഖാന്‍ ഷാരുഖ് ഖാന്‍. താരങ്ങള്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് ആരാധകരുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുമ്പോള്‍ ഷാരൂഖ് ആരാധകരോട് നേരിട്ട് ഇടപഴകാറും സമയം കണ്ടെത്താറുണ്ട്.

വിശേഷ ദിവസങ്ങളിലൊക്കെയും തന്റെ പിറന്നാള്‍ ദിനത്തിലും ചെറിയ പെരുന്നാളിനും തന്റെ വസതിയായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ വന്ന് ആരാധകരോട് സംവദിക്കാറുണ്ട്. പ്രിയ താരത്തിനെ കാണാനായി ആരാധകരുടെ കടല്‍ തന്നെ മന്നത്തിന് മുന്നിലുണ്ടാകാറുണ്ട്. അതിന്റെ വീഡിയോയെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്.

ഇപ്പോഴിതാ അദ്ദേഹം ആരാധകരോടുള്ള വാക്ക് പാലിച്ച് എത്തിയിരിക്കുകയാണ്.
ചെറിയ പെരുന്നാള്‍ ആശംസ ആരാധകരോട് നേരിട്ട് അറിയിച്ചിരിക്കുകയാണ് കിങ് ഖാന്‍. മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാണാന്‍ താരം ബാല്‍ക്കണിയിലേക്ക് വന്നു.

വെളുത്ത നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത ജീന്‍സും ഡാര്‍ക്ക് സണ്‍ ഗ്ലാസും ധരിച്ചാണ് താരം എത്തിയത്. ഒപ്പം താര പുത്രന്‍ അബ്രാമും ഉണ്ടായിരുന്നു ഇത്തവണ. വെള്ള നിറത്തിലുള്ള കുര്‍ത്തയും സല്‍വാറും ധരിച്ചാണ് അബ്രാം എത്തിയത്.

ആരാധകരെ കൈ വീശി കാണിച്ചു തൊഴുതും ഷാരൂഖ് തന്റെ സ്‌നേഹം അറിയിച്ചു. ആരാധകരെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളും ഈദ് ആശംസയോടൊപ്പം താരം പങ്കുവച്ചു. പോസ്റ്റിന് താഴെയും ആരാധക സ്‌നേഹം നിറയുകയാണ്.

Anu

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

42 mins ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

2 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

4 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

5 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

6 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

7 hours ago