ആദ്യ ഇലക്ടിക് കാര്‍ സ്വന്തമാക്കി കിങ്ഖാന്‍!!

ബോളിവുഡിന്റെ കിങ് ഖാന്‍ വലിയ വാഹനപ്രേമിയാണ്. ആഢംബരം നിറയുന്ന ഒട്ടേറെ വാഹനങ്ങള്‍ ഷാരുഖ് സ്വന്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് വാങ്ങുന്ന കോടികള്‍ അദ്ദേഹത്തിന്റെ ഗാരേജും നിറച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ വിശേഷമാണ് ശ്രദ്ധേയമാകുന്നത്.

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഹ്യുണ്ടായിയുടെ അയോണിക് 5യാണ് കിങ് ഖാന്റെ ഗാരേജിലേക്ക് എത്തിയിരിക്കുന്നത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചായിരുന്നു കാര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ അവതരിപ്പിച്ചത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു. മാസങ്ങള്‍ക്കിപ്പുറം അയോണിക് ഗാരേജിലും എത്തിയിരിക്കുകയാണ്. 1000 വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ഈ വാഹനത്തിന്റെ 1100 തികയ്ക്കുന്ന യൂണിറ്റാണ് ഷാരൂഖ് ഖാന് കൈമാറിയിരിക്കുന്നത്.

ഏറ്റവും വിലപിടിപ്പുളള്ള ആഡംബര കാറുകള്‍ നിരന്ന് നില്‍ക്കുന്ന ഷാരൂഖിന്റെ ഗാരാജിലേക്കെത്തിയ ആദ്യത്തെ ഇവിയായി മാറിയിരിക്കുകയാണ് അയോണിക് 5. ബ്രാന്‍ഡുമായുള്ള താരത്തിന്റെ 25 വര്‍ഷത്തെ ബന്ധത്തെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാവിനോടുള്ള നിരന്തരമായ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനായാണ് ഹ്യുണ്ടായി ഷാരൂഖിന് കാര്‍ സമ്മാനിച്ചിരിക്കുന്നത്.

‘ഓള്‍-ഇലക്ട്രിക് എസ്യുവിയായ ഹ്യുണ്ടായി അയോണിക് 5 ലഭിച്ചതില്‍ ഞാര്‍ കൃതാര്‍ഥനാണ്. ഇത് എന്റെ ആദ്യത്തെ ഇവിയാണ്. അത് ഹ്യുണ്ടായി ആയതില്‍ സന്തോഷമുണ്ട്. 2023 എന്ന വര്‍ഷം ഹ്യുണ്ടായിക്കും എന്നെ സംബന്ധിച്ചിടത്തോളം വളരെ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് പരസ്പരം ലഭിച്ച സ്‌നേഹമാണ് ഞങ്ങളുടെ പ്രേരകശക്തി’ – എന്നാണ് സന്തോഷമറിയിച്ച് ഷാരൂഖ് ഖാന്‍ കുറിച്ചത്.

ഹ്യുണ്ടായി അയോണിക് 5ന് 45.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അകത്തും പുറത്തും ഒരു റെട്രോ ടച്ച് ഉള്ള സെന്‍സസ് സ്പോര്‍ട്ടിനെസ് ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കിയുള്ളതാണ് അയോണിക് 5 ഇലക്ട്രിക് എസ്യുവിയുടെ രൂപകല്‍പ്പന. സിംപിള്‍ ബോഡി ഡിസൈന്‍ ആണെങ്കിലും അത് വളരെ മോഡേണ്‍ വാഹനമാണ്. ഗോള്‍ഡ്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ബോഡി കളറുകളില്‍ ലഭ്യമാണ്.

Anu

Recent Posts

നാരായണിയ്ക്ക് കണ്ണന്റെ മുന്നില്‍ ചോറൂണ്…!! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് വികാസ്

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ്. അടുത്തിടെയാണ് വികാസിനും ഷെറിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച്…

2 mins ago

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…

6 mins ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

21 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

23 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

50 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago