ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങി ഷാരൂഖ് ഖാന്‍!! ആഘോഷമാക്കി ആരാധകരും

ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്ചറല്‍ നരേറ്റീവ് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ എത്തിയ കിംഗ്ഖാന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ആവേശമായി മാറുകയായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ചടങ്ങില്‍ വെച്ച് ആദരം ഏറ്റുവാങ്ങി അദ്ദേഹം പങ്കുവെച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു.

ആസിഡ് ആക്രമണത്തെ അതീജിവിച്ച ധീര വനിതകള്‍ക്ക് പുരസ്‌കാരവും അതിനൊപ്പമുള്ള തുകയും സമര്‍പ്പിക്കുന്നതായി ഷാരൂഖ് ഖാന്‍ ആ വേദിയില്‍ വെച്ച് അറിയിക്കുകയായിരുന്നു. കലാ- സാംസ്‌കാരിക രംഗത്ത് ഷാരൂഖാന്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡ് നല്‍കി ആദരിച്ചത്. ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഭാഷാ വ്യത്യാസങ്ങളെ മറികടക്കാന്‍ കഴിവുള്ള കലകളുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വേദിയില്‍ വെച്ച് സംസാരിച്ചു. അതേസമയം, വേദിയില്‍ വെച്ച് ആരാധകരുടെ പ്രിയപ്പെട്ട ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ യിലെ തന്റെ ആ പോസും അദ്ദേഹം വേദിയില്‍ വെച്ച് കാണിച്ചത്.. ആരാധകര്‍ക്ക് വലിയ ആവേശമായി.

മനസ്സില്‍ എന്നും നന്മ സൂക്ഷിച്ച് വേണം ജീവിത്തില്‍ മുന്നോട്ട് പോകാന്‍ എന്നും അദ്ദേഹം പറഞ്ഞു. താരത്തെ കാണാന്‍ നിരവധിപ്പേരാണ് അവിടെ എത്തിച്ചേര്‍ന്നിരുന്നത്. അതേസമയം, സിനിമാ ലോകത്ത് വീണ്ടും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖാന്‍. നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പത്താന്‍’. വളരെ പ്രതീക്ഷയോടെയാണ് താനും ഈ സിനിമയെ നോക്കി കാണുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ജവാന്‍ ആണ് ഷാരൂഖിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷാരൂഖാന് നായികയായി എത്തുന്നത് നയന്‍താരയാണ്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago