ഷാറൂഖാന്റെ അതിഥിയാവാനും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനുമായി!! ഏത് സമയത്തും തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് ഡേവിഡ് ബെക്കാം

കഴിഞ്ഞ ദിവസം മുംബൈയിലെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ന്യൂസിലാന്റ് ലോകകപ്പ് സെമി പോരാട്ടം നടക്കുമ്പോള്‍ ഗാലറിയില്‍ ക്രിക്കറ്റ് ദൈവത്തിനോടൊപ്പം ഒരു വലിയ സെലിബ്രിറ്റിയുമുണ്ടായിരുന്നു. ഒരു കാലത്ത് ഫുട്ബോള്‍ ലോകത്തെ ഇതിഹാസമായിരുന്ന സാക്ഷാല്‍ ഡേവിഡ് ബെക്കാം.

യൂണിസെഫ് ഗുഡ്‌വില്‍ അംബാസിഡറായിട്ടാണ് ബെക്കാം മത്സരം കാണാന്‍ എത്തിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് വിരാട് കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളോട് ബെക്കാം സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. വാംഖഡേയിലെ അന്തരീക്ഷം തന്നെ അത്ഭുതപ്പെടുത്തി എന്നും ബെക്കാം പറഞ്ഞു. ഫുട്ബോള്‍ ഗാലറിയിലെ ആരവങ്ങളോളം വരില്ല ഒന്നും എന്നായിരുന്നു ഇത് വരെ എന്റെ ധാരണ. എന്നാല്‍ ഇപ്പോഴെനിക്ക് അക്കാര്യത്തില്‍ സംശയമുണ്ട്-മത്സര ശേഷം ബെക്കാം പറഞ്ഞു.

മത്സരത്തിന് മുമ്ബ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കടുത്ത ഫുട്ബോള്‍ ആരാധകനായ കുല്‍ദീപ് യാദവിനോട് ബെക്കാം സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫുട്ബോള്‍ പണ്ഡിറ്റാണ് കുല്‍ദീപെന്നാണ് സഹതാരങ്ങള്‍ ബെക്കാമിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ബാഴ്സലോണയുടെയും ലയണല്‍ മെസ്സിയുടേയും വലിയ ആരാധകനാണെന്ന് കുല്‍ദീപ് പറഞ്ഞപ്പോള്‍ ‘ലിയോ ഇസ് ദ ബെസ്റ്റ്’ എന്നായിരുന്നു
ബെക്കാമിന്റെ മറുപടി.

ഇന്ത്യക്കാരുടെ ആതിഥ്യ മര്യാദയെക്കുറിച്ചും ബെക്കാം പങ്കുവച്ചു. ഷാറൂഖ് ഖാന്റെ വീട്ടില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ചും ബെക്കാം മനസ്സുതുറന്നു.

”ഷാറൂഖാനെന്ന വലിയ മനുഷ്യന്റെ അതിഥിയാവാനും അദ്ദേഹത്തിന്റെ ഭാര്യ ഗൗരിക്കും മക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനുമായി. എന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രിയപ്പെട്ട ഈ മുഹൂര്‍ത്തങ്ങളിലൂടെ അവസാനിക്കുന്നു. നന്ദി പ്രിയ സുഹൃത്തേ… നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഏതു സമയത്തും എന്റെ വീട്ടിലേക്ക് സ്വാഗതം.”-എന്നാണ് ബെക്കാം സോഷ്യലിടത്ത് പങ്കുവച്ചത്.

ബെക്കാമിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഷാറൂഖ് ഖാനും പങ്കുവച്ചു. ബെക്കാം ഏറെ മാന്യനായൊരു മനുഷ്യനാണെന്നായിരുന്നു ഷാറൂഖ് കുറിച്ചത്.

‘കഴിഞ്ഞ ദിവസം ലോക ഫുട്ബോളിലെ ഐക്കണായ ഈ മനുഷ്യനൊപ്പം ചിലവഴിക്കാനായി. എക്കാലവും ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. എന്നാല്‍ അദ്ദേഹവുമായി അടുത്ത് ഇടപഴകിപ്പോള്‍ എത്ര സൗമ്യനും മാന്യനുമാണ് അദ്ദേഹം എന്ന് മനസ്സിലായി. നിങ്ങള്‍ക്ക് എന്റെയും കുടുംബത്തിന്റേയും നിറഞ്ഞ സ്നേഹം. സന്തഷമായിരിക്കൂ സുഹൃത്തേ”- എന്നാണ് ഷാറൂഖ് ഖാന്‍ സന്തോഷ നിമിഷത്തെ കുറച്ച് പങ്കിട്ടത്.

Anu

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

23 mins ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

4 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago