ഡങ്കി തിയ്യേറ്ററിലെത്തും മുന്‍പ് ഷിര്‍ദ്ദി സായി ബാബ ക്ഷേത്രത്തിലെത്തി ഷാരൂഖ് ഖാനും സുഹാനയും!!

ബോളിവുഡിന്റെ കിങ് ഖാനാണ് ഷാരൂഖ് ഖാന്‍. ഈ വര്‍ഷത്തെ ബോളിവുഡ് ബ്ലോക് ബസ്റ്ററുകളെല്ലാം കിങ് ഖാന്റേതായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് തന്നെ മാസ്സായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം ഡങ്കി തിയ്യേറ്ററിലെത്തുന്നതിന് മുന്‍പ് ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുകയാണ് താരം.

മകള്‍ സുഹാനയ്‌ക്കൊപ്പമാണ് ഷാരൂഖ് ഖാന്‍ ഷിര്‍ദ്ദി സായി ബാബ ക്ഷേത്രത്തിലെത്തിയത്. ദുന്‍കിയുടെ റിലീസിന് തൊട്ട് മുന്‍പാണ് ഷാരൂഖ് ഖാന്‍ വ്യാഴാഴ്ച ഷിര്‍ദ്ദി ക്ഷേത്രത്തില്‍ എത്തിയത്. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദഡ് ലാനിയും ഒപ്പമുണ്ടായിരുന്നു. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഷിര്‍ദ്ദിയിലെ പൂജാരിമാരുടെ നിര്‍ദേശപ്രകാരം സാഷ്ടാംഗം നമസ്‌കരിക്കുന്ന ഷാരൂഖാണ് വീഡിയോയിലുള്ളത്.

വെള്ള ടീ ഷര്‍ട്ടും ഡെനിമും ജാക്കറ്റും ധരിച്ചാണ് ഷാരുഖ് എത്തിയത്. സുഹാന പച്ച സ്യൂട്ടും അതിന് ചേരുന്ന ദുപ്പട്ടയും ധരിച്ചിരുന്നു. ഡിസംബര്‍ 21നാണ് ഡങ്കി തിയേറ്ററുകളില്‍ എത്തുന്നത്. ബൊമന്‍ ഇറാനി, തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Anu

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

1 hour ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

1 hour ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

2 hours ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

3 hours ago