കിങ് ഖാന് അറബ് ലോകത്തിന്റെ ബഹുമതി!!! റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കും

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ആദരിച്ച് സൗദി അറേബ്യ. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് കിങ് ഖാന് ആദരം. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖിനെ ആദരിക്കും.

അസാധാരണ പ്രതിഭയും അന്താരാഷ്ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തോഷമെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍ സിഇഒ മുഹമ്മദ് അല്‍ തുര്‍ക്കി അറിയിച്ചു.

മൂന്ന് പതിറ്റാണ്ടായി ബോളിവുഡിലെ സൂപ്പര്‍താരമായി ഷാറൂഖ് സജീവമാണ്.
ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കിങ് ഖാന്‍. ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മുഹമ്മദ് അറിയിച്ചു.

‘റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എന്റെ ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെ എന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അനുഭവമാണ്. സൗദിയുടെ പ്രാഗത്ഭ്യത്തെ ആഘോഷമാക്കാനും അമ്പരപ്പിക്കുന്ന ഈ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകാനും ഏറെ താല്‍പര്യമുണ്ടെന്നും സന്തോഷം പങ്കുവച്ച് താരം വ്യക്തമാക്കി.

ഷാരൂഖ് നിലവില്‍ സൗദി അറേബ്യയില്‍ തന്നെയാണ്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ദുംകിയുടെ ചിത്രീകരണം ജിദ്ദയില്‍ പുരോഗമിക്കുകയാണ്. മെഗാ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാര്‍ ഹിറാനിയുമായി ഷാരൂഖിന്റെ ആദ്യ ചിത്രമാണ് ദുംകി. തപ്സീ പന്നുവാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുവാനാണ് പദ്ധതി.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

8 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

10 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

12 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago