പ്രണവിനെ സ്വീകരിച്ച ഷഹാനക്കെതിരെ പ്രതിഷേധം !! സോഷ്യൽ മീഡിയയിലെ പോസ്റ്റ് വൈറൽ ആകുന്നു

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യപ്പെട്ട വാർത്ത ആയിരുന്നു ശഹ്നയുടെയും പ്രണവിനെയും വിവാഹം, മുസ്‌ലിം യുവതിയായ ഷഹാന ഹിന്ദു യുവാവിനെ സ്വീകരിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറൽ ആയി മാറിയിരുന്നു.  ഇപ്പോൾ ഷഹാന പ്രണവിനെ സ്വീകരിച്ചതിനെതിരെ പ്രതിഷേധിച്ച്  കൊണ്ട് മത തീവ്രവാദികൾ എത്തിയിരിക്കുകയാണ്, പ്രണവിനെ ഷഹാന വിവാഹം ചെയ്തത് അല്ലാഹുവിന്റെ മുൻപിൽ തെറ്റാണ് എന്നാണ് അവരുടെ വാദം. ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിലൂടെ ഷഹാന തെറ്റ് ചെയ്തതായും അല്ലാഹുവിന്റെ മുന്നിൽ തെറ്റുകാരിയായതായും അവർ പറയുന്നു. മുത്ത് നബിയാണ് എന്റെ ജീവിതം എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് ഷഹാനയ്‌ക്കെതിരെ വിമര്ശനം ഉയരുന്നത്.  ഷഹാനയെ പിന്തുണയ്ക്കുന്ന മുസ്‌ലിം ആയ ആളുകൾക്കെതിരെയും പോസ്റ്റിൽ പരാമര്ശമുണ്ട്, ഷാനയെ ഒരിക്കലും പിന് തുണക്കരുത് എന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ

ഇസ്ലാം എന്നാൽ കുട്ടികളിയാണെന്ന് എന്റെ സഹോദരന്മാർക്ക് ആർകെങ്കിലും തോന്നുന്നുണ്ടോ?

ഇന്നലെ സോഷ്യൽ മീഡിയയിൽ വയറലായി ഓടിക്കൊണ്ടിരിക്കുന്ന വിവാഹ ചിത്രമാണ് ഇത്

ശരിയാണ് സമൂഹ മനസാക്ഷിക്ക് മുൻപിൽ വലിയൊരു കാര്യമാണ് ഈ നടന്നത്

ഷഹന ചെയ്തത് വളരെ നല്ല കാര്യമാണ് എന്ന് വാദിക്കുന്ന മുസ്ലിം നാമധാരികളോട് ഒന്ന് ചോദിച്ചോട്ടെ അവൾ ചെയ്തത്

അല്ലാഹുവിന്റെ മുൻപിൽ ശെരിയോ തെറ്റോ

അല്ലാഹുവിന്റെ റസൂലും അവിടുത്തെ സഹാബത്തും വന്ന വഴിയും അവർ കാട്ടിയ മാതൃകയും എങ്ങനെയാണ് മുസ്ലിം സഹോദരാ നിനക്ക് തള്ളികളയാൻ സാധിക്കുന്നത്.

പോറ്റി വളർത്തിയ മാതാപിതാക്കളുടെ കണ്ണീരിനേക്കാൾ വിലയുണ്ടോ ആ സഹോദരന്റെ കഥക്ക്.

അല്ലാഹുവും അവന്റെ റസൂലും കാട്ടിയ വഴിയല്ലാതെ രക്ഷപെടാൻ മറ്റൊരു വഴിയും ഇല്ല എന്ന് ഓർക്കുന്നത് നല്ലതാ.

ആ സഹോദരി ഇസ്ലാം മതം ഉപേക്ഷിച്ചത്തിലുള്ള കുറ്റബോധവും ദേഷ്യവും കൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത് എന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ ഈമാൻ അല്പമെങ്കിലും ഖൽബിൽ ഉള്ളവർക്ക് തോന്നില്ല കാരണം ഈ മതം അല്ലാഹു സംരക്ഷിക്കും എന്ന് വാക്ക് നൽകിയതാണ്. അത്കൊണ്ട് ഇനി എത്ര പേർ പോയാലും ആ പ്രശ്നം ഉണ്ടാവില്ല.

പക്ഷെ എന്റെ സഹോദരി സഹോദരന്മാർ ഈ പുതിയ ലോകത്തിന്റെ വിവരക്കേടിന് ഒപ്പം നിൽക്കരുത്. കബറും പരലോകവും കുട്ടിക്കളിയല്ല എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി

ഉള്ള ഒരു പോസ്റ്റ്‌ മാത്രമാണ് ഇത്

ദീനിന് എതിർ ആണ് എന്ന് കണ്ടാൽ പറയും അത്‌ ആര് ചെയ്താലും പറയും

അല്ലാഹു അറിവില്ലാതെ പറഞ്ഞുപോയ തെറ്റുകൾ പൊറുത്ത് തരട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ

പശ്ചാത്തപിച്ചു മടങ്ങുക മുഅമിനെ

ആറുവർഷം മുൻപ് ബൈക്ക് അപകടത്തിൽ പെട്ടാണ് പ്രണവിന്റെ നെഞ്ചിന് താഴോട്ട് തളർന്നു പോയത്. തളർന്ന പ്രണവിന് ‘അമ്മ ഭക്ഷണം കൊടുക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ കണ്ടതോടെയാണ് ഷഹാന പ്രണവിനോട് അടുക്കുന്നത്. പിന്നീട് നമ്പർ തിരഞ്ഞ് പിടിച്ച് ഷഹാന പ്രണവിനെ വിളിക്കുകയും അത് പ്രണയമായി വളർന്ന് അവർ ഒന്നിക്കുകയും ചെയ്തു.

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

5 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago