shaheen about salute movie and dulquer
ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ട്’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ശ്രദ്ധേയ വേഷം ചെയ്തയാളാണ് നടന് സിദ്ധിഖിന്റെ മകന് ഷാഹീന്‍ സിദ്ധിഖ്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.
ഷാഹീന്റെ വാക്കുകള്‍
വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ സല്യൂട്ടില്‍ അഭിനയിക്കുന്നത്. മറ്റൊരാവശ്യത്തിനായി സംവിധായകന് റോഷന് ആന്‍ഡ്രൂസ് സാറിനെ കാണാന്‍ ചെന്നപ്പോള്‍ സാര്‍ എന്നെ സല്യൂട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഭാഗ്യം ശരിക്കും പേടിപ്പിച്ച് കളഞ്ഞു. നീയൊന്നും പേടിക്കേണ്ട, ധൈര്യമായിട്ട് വരുക. റോഷന് സാര്‍ പറഞ്ഞു. സാറിന്റെ വാക്കുകളാണ് എന്നെ ‘സല്യൂട്ട്’ ചെയ്യാന്‍ പ്രേരിപ്പിച്ചത്. റോഷന്‍സാറിന്റെ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുക അത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്. ‘മഹേഷ്’ എന്ന പോലീസ് ഓഫീസറായിട്ടാണ് ഞാന്‍ ‘സല്യൂട്ടില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. ദുല്‍ഖര്‍ ജ്യേഷ്ഠസഹോദരനായി കാണുന്ന കഥാപാത്രമാണ് മഹേഷ്.
ഞാന്‍ ആദ്യമായിട്ടാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത്. കുടുംബപരമായി ഞങ്ങള്‍ അടുത്ത ബന്ധമുണ്ടെങ്കിലും സിനിമയില്‍ ഒന്നിക്കുന്നത് ആദ്യമായിട്ടായിരുന്നു. ലൊക്കേഷനില്‍ ദുല്‍ഖറിന്റെ ഇടപെടലുകള്‍ ശരിക്കുമെന്നെ ഞെട്ടിച്ചു. എല്ലാവരോടും ഒരേ പെരുമാറ്റമാണ് ദുല്‍ഖറിന്. ആരോടും വിവേചനമില്ല.വേണമെങ്കില്‍ ദുല്‍ഖറിന് കാരവനില്‍ വിശ്രമിക്കാം. പക്ഷേ അദ്ദേഹത്തിന് മുഴുവന്‍ സമയവും സഹപ്രവര്‍ത്തകരുടെ കാര്യത്തിലാണ് ശ്രദ്ധ. കൂടെയുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. എല്ലാക്കാര്യത്തിനും ഓടിനടന്ന് വേണ്ടത് ചെയ്യും. ദുല്‍ഖറിന്റെ കെയറാണ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. സഹപ്രവര്‍ത്തകരെ തന്നോട് ചേര്‍ത്തിരുത്തി സംസാരിക്കുന്ന ദുല്‍ഖറിന്റെ കരുതല്‍ വലിയൊരു മാതൃക തന്നെയാണ്. ഷാഹീന്‍ സിദ്ദിഖ് പറഞ്ഞു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…