ഷാരൂഖാന്റെ നാട്ടുകാരിക്ക് ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായ ഒരു ഈജിപ്തുകാരന്‍…! സംഭവം ഇങ്ങനെ..!

ആരാധകര്‍ക്ക് അഭിനേതാക്കളോടുള്ള അമിതമായ സ്‌നേഹത്തില്‍ നിന്ന് വരുന്ന പല വിചിത്രമായ സംഭവങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ഷാരൂഖാന്റെ ഒരു ആരാധകന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ബോളിവുഡില്‍ മാത്രമല്ല, ലോകമെമ്പാടും ആരാധകരുള്ള നടന്‍ ഷാൂരൂഖാനെ കിംഗ് ഖാന്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഷാരൂഖാന്റെ നാട്ടുകാരി എന്ന പേരില്‍ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ തന്നെ സഹായിച്ചതിനെ കുറിച്ച് ഒരു പ്രൊഫസര്‍ ആണ് അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നാട്ടുകാരിയായത് കൊണ്ട് മാത്രം നിര്‍ണായക ഘട്ടത്തില്‍ ഈജിപ്തുകാരനില്‍ നിന്നും സഹായം ലഭിച്ച വാര്‍ത്തയാണ് സര്‍വകലാശാല പ്രൊഫസര്‍ ആയ അശ്വിനി തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്നത്.

ഷാരുഖ് ഖാന്റെ കടുത്ത ആരാധകനായ ഒരു ഈജിപ്ഷ്യല്‍ ട്രാവല്‍ ഏജന്റാണ് അശോക സര്‍വകലാശാല പ്രൊഫസറുടെ സഹായത്തിനെത്തിയത്. സംഭവത്തെ കുറിച്ച് പ്രൊഫസര്‍ അശ്വിനി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ”ഈജിപ്തിലെ ഒരു ട്രാവല്‍ ഏജന്റിന് പണം കൈമാറേണ്ടതുണ്ട്. കൈമാറുന്നതിന് നിരവധി പ്രശ്നങ്ങള്‍ നേരിട്ടു. ആ സമയത്ത് അവന്‍ പറഞ്ഞു: നിങ്ങള്‍ ഷാരുഖ് ഖാന്റെ നാട്ടില്‍ നിന്നുള്ളവരാണ്. നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ബുക്കിംഗ് നടത്താം, നിങ്ങള്‍ എനിക്ക് പിന്നീട് പണം നല്‍കിയാല്‍ മതി. മറ്റെവിടെയും, ഞാന്‍ ഇത്തരത്തില്‍ സഹായം ചെയ്യില്ല. എന്നാല്‍ ഷാരൂഖ് ഖാനു വേണ്ടി ഞാനെന്തും ചെയ്യും…അശ്വിനി കുറിച്ചു. അശ്വിനി ദേശ്പാണ്ഡെയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഷാരൂഖ് ആരാധകര്‍. അശ്വിനി പങ്കുവെച്ച പോസ്റ്റ്‌ന് അടിയില്‍ നിരവധി കമന്റുകള്‍ വരുന്നതിനോടൊപ്പം

മറ്റ് ചിലരും അവര്‍ക്കിതുപോലെ ഷാരൂഖിന്റെ പേരില്‍ വന്ന പല അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ്. 2012ല്‍ ബെര്‍ലിനില്‍ വെച്ച് നേരിട്ട സ്നേഹാനുഭവം സിനിമാ വിമര്‍ശക മീന കര്‍ണികും ട്വീറ്റിന് താഴെ പങ്കുവെക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ നാട്ടുകാരിയായതിനാല്‍ നിരവധി ജര്‍മന്‍ വനിതകള്‍ക്ക് തങ്ങളുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ജര്‍മന്‍ വനിതകള്‍ ഷാരൂഖിനെ ദൈവത്തെ പോലെയായിരുന്നു കണ്ടിരുന്നതെന്നും മീന കര്‍ണിക്ക് ട്വീറ്റ് ചെയ്തു. ഷാരൂഖ് കുളിച്ച പൂളില്‍ കുളിക്കണം എന്ന ആഗ്രഹവുമായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ ഒരു ആരാധകനെ കുറിച്ച് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.

 

 

 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

32 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago