നാളുകള്‍ക്ക് ശേഷം കിംഗ് ഖാന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞുപോയ വര്‍ഷങ്ങളിലായി അദ്ദേഹം പുതിയ സിനിമകളുമായി എത്താഞ്ഞത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താന്‍ പുതിയ സിനിമയുമായി വരുന്നു എന്ന വിവരം താരം ആരാധകരെ അറിയിച്ചത്. അതുപോലെ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖാനും തമിഴ് സംവിധായകന് അറ്റ്ലീയും ചേര്‍ന്നുള്ള സിനിമ. നാളുകളായി സിനിമയുടെ വിശേഷങ്ങള്‍ ആരാധകര്‍ തേടുന്നുണ്ട് എങ്കിലും ഔദ്യോഗികമായി ഒരു വിവരങ്ങളും പുറത്ത് വന്നിട്ടില്ലായിരുന്നു.
ഷാരൂഖാന് നടനായി എത്തുന്ന സിനിമയില്‍ പല നായികമാരുടെ പേരും കേള്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. തമിഴ് സംവിധായകന് അറ്റ്ലീ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു എന്ന വിവരം പുറത്ത് വന്നതോട്കൂടി വളരെ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് പുഗോഗമിക്കുകയാണെന്ന തരത്തിലുള്ള ചില സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആ സൂചനകള്‍ തന്നിരിക്കുന്നത് കിംഗ് ഖാന് തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
‘എന്നെപ്പോലെ തന്നെ വിജയ് ആരാധകനായ അറ്റ്ലീക്ക് ഒപ്പമാണ് ഇരിക്കുന്നത്. ബീസ്റ്റിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു…ട്രെയിലര്‍ അര്‍ത്ഥവത്തായതും…. ചെറുതും…ശക്തവുമായി തോന്നുന്നു’ എന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചതോടെയാണ് ആരാധകരില്‍ ഈ സംശയം ഉണ്ടായിരിക്കുന്നത്. നിലവില്‍ പത്താന്റെ ഷെഡ്യൂള്‍ ഷാരൂഖാന് പൂര്‍ത്തിയാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…