ഷാരൂഖാനെ കടന്ന് പിടിച്ച് ആരാധകന്‍! തട്ടി മാറ്റി ആര്യന്‍ ഖാന്‍! വീഡിയോ വൈറലാകുന്നു!

ബോളിവുഡില്‍ മാത്രമല്ല സിനിമാ ലോകത്ത് തന്നെ നിരവധിപ്പേര്‍ ആരാധകരായുള്ള നടനാണ് ഷാരൂഖാന്‍. ഇപ്പോഴിതാ താരത്തെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ മക്കള്‍ക്കൊപ്പം മുംബൈ വിമാനത്താളവത്തില്‍ എത്തിയ ഷാരൂഖാനെയാണ് ആരാധകന്‍ കൈയ്യില്‍ കയറി പിടിച്ചത്. ഉടനെ മകന്‍ ആര്യന്‍ഖാന്‍ അയാളെ തട്ടി മാറ്റുകയും ചെയ്യുന്നു. ഈ രംഗങ്ങള്‍ ഉള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

മുംബൈയില്‍ ഏറ്റവും ഇളയ മകന്‍ അബ്രാംഖാന്റേയും മൂത്ത പുത്രന്‍ ആര്യന്‍ ഖാന്റേയും കൂടെയാണ് ഷാരൂഖാന്‍ വിമാനത്താളത്തില്‍ നിന്ന് പുറത്തേക്ക് കടന്നത്.. അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ കൂടെയുള്ളവര്‍ ശ്രമിക്കുന്നതും കാണാം..പെട്ടെന്നാണ് അവിടെ നിന്ന ഒരു ആരാധകന്‍ നടന്റെ കൈയ്യില്‍ കയറി പിടിച്ചത്… പ്രിയ താരത്തോടൊപ്പം ഫോട്ടോ എടുക്കാനാണ് ഇയാള്‍ ശ്രമിച്ചത് എന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നു.

എന്നാല്‍ ഷാരൂഖാന്‍ പെട്ടെന്ന് ഒഴിഞ്ഞ് മാറി അയാളെ നോക്കുന്നതും പെട്ടെന്ന് തന്നെ ആര്യന്‍ അച്ഛനെ ചേര്‍ത്ത് പിടിച്ച് സുരക്ഷ ഒരുക്കി മുന്നോട്ട് നടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തന്നെ കടന്ന് പിടിച്ച ആരാധകനെ രോഷാകുലനായാണ് ഷാരൂഖ് നോക്കുന്നത്..

അതിന്റെ ഞെട്ടലും അദ്ദേഹത്തിന്റെ മുഖത്ത് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഏറെ കടുത്ത ആരാധകര്‍ താരത്തിന് ഉണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖാന്‍ ഇപ്പോള്‍ തന്റെ പുതിയ സിനിമകളുമായി തിരക്കിലാണ്. മക്കളുമൊത്തുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തിന് മുംബൈയില്‍ വെച്ച് തന്നെയാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിരിക്കുന്നത്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

26 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

35 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

41 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

48 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago