ഭാഷാതീതമായി ഇന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ റിലീസിന് ശ്രമിക്കുന്ന കാലമാണിത്. ബാഹുബലിയും പുഷ്പയും ,കെജിഎഫുമൊക്കെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതും ഒടിടിയിലൂടെ സബ് ടൈറ്റിലോടെ ഇതരഭാഷാ ചിത്രങ്ങള്‍ കണ്ടുള്ള പ്രേക്ഷകരുടെ ശീലവുമൊക്കെയാണ് ഇതിന് കാരണം. അതിനാല്‍ത്തന്നെ ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തിന് ഇന്ന് ലഭിക്കാന്‍ സാധ്യതയുള്ള കളക്ഷന്‍ വളരെ ഉയര്‍ന്നതാണ് ഷാരൂഖ് ഖാന്റെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം 1000 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകമുണര്‍ത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ തന്നെ പുതിയ ചിത്രം ഡങ്കിയുടെ റിലീസ് സംബന്ധിച്ചാണ് അത്.
ക്രിസ്മസ് റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതേദിവസം തന്നെ വന്‍ ഹൈപ്പ് ഉള്ള മറ്റൊരു ചിത്രവും റിലീസ് പ്രഖ്യാപിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന് ഒരുക്കുന്ന സലാര്‍ ആണ് അത്. ഡങ്കി ഇന്ത്യയില്‍ 22 നും യുഎസില്‍ ഒരു ദിവസം മുന്‍പ് 21 നും എത്തുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് പുറത്തെത്തിയ ട്രെയ്ലറിലൂടെ ഡങ്കി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്ന വിവരം അതില്‍ നിന്ന് വ്യത്യസ്തമാണ്. ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബര്‍ 21 ന് ആയിരിക്കുമെന്നതാണ് അത്. അതായത് സലാറിന് ഒരു ദിവസം മുന്‍പ് ചിത്രം തിയറ്ററുകളിലെത്തും. ആയതിനാല്‍ത്തന്നെ ഒറ്റ ദിവസത്തേക്ക് സോളോ റിലീസ് ആണ് ഷാരൂഖ് ഖാന് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ഓപണിംഗ് കളക്ഷന്‍ പ്രധാനമാണ് എന്നതിനാല്‍ നിര്‍ണ്ണായക തീരുമാനമാണ് ഡങ്കി നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ ഡങ്കിയുടെ യുഎസിലെ ആദ്യദിന അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച വിവരം പുറത്തെത്തിയിരുന്നു. യുഎസിലെ 125 സ്ക്രീനുകളിലെ 351 ഷോകളിലേക്കുള്ള ആദ്യദിന അഡ്വാന്‍സ് ബുക്കിംഗിലൂടെ വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ചിത്രത്തിന് തുടക്കത്തില്‍ വില്ക്കാന് കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…