വിറ്റു പോയത് വെറും 30 ടിക്കറ്റുകൾ; സലാറുമായി പോരിനില്ലെന്ന് കിംഗ് ഖാൻ

ഭാഷാതീതമായി ഇന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ റിലീസിന് ശ്രമിക്കുന്ന കാലമാണിത്. ബാഹുബലിയും പുഷ്പയും ,കെജിഎഫുമൊക്കെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതും ഒടിടിയിലൂടെ സബ് ടൈറ്റിലോടെ ഇതരഭാഷാ ചിത്രങ്ങള്‍ കണ്ടുള്ള പ്രേക്ഷകരുടെ ശീലവുമൊക്കെയാണ് ഇതിന് കാരണം. അതിനാല്‍ത്തന്നെ ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തിന് ഇന്ന് ലഭിക്കാന്‍ സാധ്യതയുള്ള കളക്ഷന്‍ വളരെ ഉയര്‍ന്നതാണ് ഷാരൂഖ് ഖാന്‍റെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം 1000 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകമുണര്‍ത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍റെ തന്നെ പുതിയ ചിത്രം ഡങ്കിയുടെ റിലീസ് സംബന്ധിച്ചാണ് അത്.

ക്രിസ്മസ് റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതേദിവസം തന്നെ വന്‍ ഹൈപ്പ് ഉള്ള മറ്റൊരു ചിത്രവും റിലീസ് പ്രഖ്യാപിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ ഒരുക്കുന്ന സലാര്‍ ആണ് അത്. ഡങ്കി ഇന്ത്യയില്‍ 22 നും യുഎസില്‍ ഒരു ദിവസം മുന്‍പ് 21 നും എത്തുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് പുറത്തെത്തിയ ട്രെയ്‍ലറിലൂടെ ഡങ്കി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്ന വിവരം അതില്‍ നിന്ന് വ്യത്യസ്തമാണ്. ചിത്രത്തിന്‍റെ ആ​ഗോള റിലീസ് ഡിസംബര്‍ 21 ന് ആയിരിക്കുമെന്നതാണ് അത്. അതായത് സലാറിന് ഒരു ദിവസം മുന്‍പ് ചിത്രം തിയറ്ററുകളിലെത്തും. ആയതിനാല്‍ത്തന്നെ ഒറ്റ ദിവസത്തേക്ക് സോളോ റിലീസ് ആണ് ഷാരൂഖ് ഖാന്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ഓപണിം​ഗ് കളക്ഷന്‍ പ്രധാനമാണ് എന്നതിനാല്‍ നിര്‍ണ്ണായക തീരുമാനമാണ് ഡങ്കി നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ ഡങ്കിയുടെ യുഎസിലെ ആദ്യദിന അഡ്വാന്‍സ് ബുക്കിം​ഗ് സംബന്ധിച്ച വിവരം പുറത്തെത്തിയിരുന്നു. യുഎസിലെ 125 സ്ക്രീനുകളിലെ 351 ഷോകളിലേക്കുള്ള ആദ്യദിന അഡ്വാന്‍സ് ബുക്കിം​ഗിലൂടെ വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ചിത്രത്തിന് തുടക്കത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ദിവസങ്ങളില്‍ ബുക്കിം​ഗില്‍ ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. അതെ സമയം ഡങ്കിയുടെ ട്രെയിലർ പുറത്തിറങ്ങി.ഡങ്കി ഡ്രോപ്പ് 4 എന്ന് പേരിട്ടിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി മാറിയത്.കഴിഞ്ഞ ദിവസമാണ് ഡങ്കി ഡ്രോപ്പ് ത്രി പുറത്തെത്തിയത്. സോനു നിഗത്തിന്റെ ശബ്ദ മനോഹാരിതയിൽ ഒരു  ഗാനം ആണ് ഡ്രോപ്പ്3  ആയി  പുറത്തിറങ്ങിയത്. ​ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ജാവേദ് അക്തറാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രീതവും. സോനു നിഗമിന്റെ വളരെ മനോഹരമായ ആലാപനം ഈ ഗാനത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ട്. ​ഗാനം ഇതിനോടകം ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.വലിയൊരു ഇടവേളയ്ക്കു ശേഷമാണു ഷാരുഖിന് വേണ്ടി സോനു നിഗം ഒരു ഗാനം ആലപിക്കുന്നത്. ഇതുവരെയുള്ള രണ്ട് പേരുടെയും കൂട്ടുകെട്ടുകൾ സമ്മാനിച്ച ഹിറ്റ്‌ ചാർട്ടിലേക്കു ഇടം പിടിക്കാൻ ഡങ്കിയിലെ ഈ മെലഡിക്കും അധികസമയം വേണ്ടി വരില്ല എന്നുറപ്പാണ്. ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണമാണ് രാജ്കുമാർ ഹിരാനി ഡങ്കിയിലൂടെ പറയുന്നത്. യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾകൊണ്ട കഥയാണ് ഡങ്കിയുടേത് എന്നാണ് റിപ്പോർട്ടുകൾ.  ഷാരുഖ് ഖാനൊപ്പം തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ തുടങ്ങിയ നടീനടന്മാരും ചിത്രത്തിൽ മറ്റ് പ്രഥാന വേഷങ്ങളിൽ എത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിൻറെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ഡങ്കി ക്രിസ്മസ്സിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും . പപ്പറ്റ് മീഡിയ ആണ് ചിത്രത്തിന്റെ കേരള പ്രൊമോഷൻ കെെകാര്യം ചെയ്യുന്നത്.

 

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

27 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago