എന്റെ പ്രിയപ്പെട്ട പൊന്നു! അമ്മക്ക് വിലപ്പെട്ട സമയം ചിലവഴിച്ചതിൽ സന്തോഷം; ഷാജി കൈലാസ് പങ്കുവെച്ച ഫോട്ടോ വൈറൽ

ആറ് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അമ്മ സാന്നിധ്യമാണ് കവിയൂര്‍ പൊന്നമ്മ.  . കവിയൂര്‍ പൊന്നമ്മ അനശ്വരമാക്കിയ അമ്മ വേഷങ്ങള്‍ നിരവധിയാണ്. മലയാള സിനിമാ രംഗത്തെ മിക്ക പ്രമുഖ നടന്മാരുടെയൊക്കെ അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന് പോലും പലരും വിശ്വസിച്ചിരുന്നു.  മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മയെ കുറിച്ച് അടുത്തിടെ ഒരു വിവരവുമില്ല. സിനിമകളിലൊന്നും അഭിനയിക്കാതെ മാറി നില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ, നോക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുകയാണ് എന്ന് അടുത്തിടെ നവമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അത് നിഷേധിച്ച് നടി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.  ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മ വീണ്ടും വൈറലാവുന്നു. സംവിധായകന്‍ ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ ചെന്നു കണ്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്റെ പൊന്ന് എന്നാണ് ഷാജി വിശേഷിപ്പിച്ചത്.

പ്രായവും അവശതയും നന്നേ ബാധിച്ചുവെങ്കിലും കവിയൂര്‍ പൊന്നമ്മയുടെ നെറ്റിയില്‍ ഇപ്പോഴും ആ ചുവന്ന വട്ടപ്പൊട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ‘പൊന്നു’അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങള്‍. സര്‍വ്വശക്തന്‍ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്. മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയിലാണ് വിശ്രമ ജീവിതം നയിക്കുന്നത്. ഒരുപാട് സന്തോഷം ഉള്ള ആളാണെങ്കിലും ജീവിതത്തിൽ ഒരുപാട് വിഷമം ഉള്ള ആളാണ് കവിയൂർ പൊന്നമ്മയെന്നാണ് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ പറയുക.  കുടുംബത്തിന് വേണ്ടിയാണ് കവിയൂര്‍ പൊന്ന്മ്മ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ പോലും സാധിച്ചിരുന്നില്ല എന്നതാണ് വസ്തുത.  അഭിനയത്തിന്റെ ഇടയിൽ അമ്മയുടെ ഒപ്പം ഇരിക്കാൻ കൂടുതൽ സമയം തനിക്ക് കിട്ടിയില്ലെന്നായിരുന്നു മകളുടെ പരിഭവം. മകള്‍ ബിന്ദു പറഞ്ഞത് അക്കാലത്തു വൈറലായിരുന്നു. അതെസമയം എല്ലാവരാലും തഴയപ്പെട്ട്  കവിയൂര്‍ പൊന്നമ്മ ഒറ്റയ്ക്ക് വാര്‍ധക്യം ചിലവഴിക്കുകയാണെന്ന  ചില വ്യാജ പ്രചാരണങ്ങ ൾ ഒക്കെ ഉണ്ടായിരുന്നു  .

തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും എല്ലാ സൗകര്യങ്ങളോടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നതെന്നുമാണ്  അന്ന്കവിയൂര്‍ പൊന്നമ്മ തന്നെ  വെളിപ്പെടുത്തിയത്. തന്റെ ഇളയ സഹോദരനും കുടുംബവും എത്രയോ കാലമായി തന്റെ കൂടെയുണ്ട്. അവരാണ് തന്നെ നോക്കുന്നതും തന്റെ ആവശ്യങ്ങളെല്ലാം ചെയ്തു തരുന്നതും. തന്നെ ആരും നോക്കുന്നില്ല എന്നില്ല, നടതള്ളി എന്നൊക്കെയുള്ള വാര്‍ത്തകള്‍ പണിയില്ലാത്തവര്‍ ഉണ്ടാക്കുന്നതാണെന്നായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ മറുപടി. അന്ന്  താരത്തെ കാണാന്‍ എത്തിയ ഒരാള്‍ പകര്‍ത്തിയ ചിത്രം വൈറലായിരുന്നു. ഇതോടെയാണ് കവിയൂര്‍ പൊന്നമ്മയെ കുടുംബം നടതള്ളി എന്നും താരം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്. അന്‍പതുകളില്‍ സിനിമയില്‍ എത്തിയതാണ് കവിയൂര്‍ പൊന്നമ്മ. നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമയിലെത്തുന്നത്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തന്റെ 20-ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ചാണ് അമ്മ വേഷങ്ങളിലേക്ക് കടക്കുന്നത്. സഹോദരി രേണുകയും അഭിനേത്രിയായിരുന്നു. ഒന്നിന് വേണ്ടിയും സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല. കൊവിഡ് കാലത്ത് മാത്രമാണ് സിനിമകള്‍ ചെയ്യാതിരുന്നതത്രെ. അതിനിടയില്‍ വിവാഹം കഴിഞ്ഞിരുന്നു. ഒരു മകളുമുണ്ട്. ഭര്‍ത്താവില്‍ നിന്ന് ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അവസാനം അദ്ദേഹം കാന്‍സര്‍ വന്ന് മരണപ്പെടുകയായിരുന്നു. മകള്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്‌

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago