ആദ്യഷോട്ടിനിടെ ക്യാമറ നിലത്ത് വീണു..! ലെന്‍സ് പൊട്ടിച്ചിതറി..! സുരേഷ് ഗോപിയുടെ സിനിമയ്ക്കിടെ ദുരുനുഭവം പങ്കുവച്ച് ഷാജി കൈലാസ്

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ സുരേഷ് ഗോപി. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുക്കെട്ടായിരുന്നു സുരേഷ് ഗോപി-ഷാജി കൈലാസ് കോംമ്പോ. കഴിഞ്ഞ ദിവസം നടന്ന താരപുത്രി ഭാഗ്യയുടെ വിവാഹമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. നിരവധി പേരാണ് സുരേഷ് ഗോപിയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കിടുന്നത്. സംവിധായകന്‍ ഷാജി കൈലാസും സുരേഷ് ഗോപിയെ കുറിച്ച് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. സുരേഷ് ഗോപിയെ കുറിച്ചുള്ള പഴയ ഓര്‍മകളാണ് ഷാജി കൈലാസ് പങ്കിടുന്നത. വീണുപോയ ക്യാമറയും മഹാവിജയത്തിന്റെ ഫലപ്രാപ്തിയും എന്ന തലക്കെട്ടോടെയാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ഏകലവ്യന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവമാണ് ഷാജി കൈലാസ് പങ്കുവയ്ക്കുന്നത്. ചില ഓര്‍മ്മകള്‍ പൂക്കളെ പോലെയാണ്. അവ സ്‌നേഹത്തിന്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളില്‍ ഗുരുവായൂരമ്പലനടയില്‍ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോള്‍ സുരേഷ് ഗോപി അനുഭവിച്ച ആത്മനിര്‍വൃതി കേവലം ഒരു സഹപ്രവര്‍ത്തകന്റെയോ സുഹൃത്തിന്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനില്‍ കാലം ചേര്‍ത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. ഒരു കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും തിരക്കുകളില്‍ നിന്ന് അച്ഛന്റെ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓര്‍മ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി.

ഏകലവ്യന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയില്‍ ആദ്യമായി അഭിനയിക്കുവാന്‍ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകര്‍ന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്. ക്യാമറ നിലത്ത് വീണു..! ലെന്‍സ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിന്റെ കണ്ണുകളില്‍ നിരാശയുടെയും ദുഃഖത്തിന്റെയും അലയൊലി. ഞാന്‍ സുരേഷിനെ ആശ്വസിപ്പിച്ചു. സ്റ്റില്‍ ഫോട്ടോഗ്രാഫറായ സുനില്‍ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകള്‍ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്.

ഐശ്വര്യക്കേടിന്റെയും ദുര്‍നിമിത്തത്തിന്റെയും വ്യാഖ്യാനങ്ങള്‍ കൊണ്ട് വേണമെങ്കില്‍ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യന്‍ പൂര്‍ത്തിയായി. സുരേഷ് ഗോപി സൂപ്പര്‍താരമായി. മൂന്ന് തവണയാണ് ഏകലവ്യന്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാന്‍ ഓര്‍മ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.

ഗുരുവായൂരപ്പനും ലൂര്‍ദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികള്‍ക്കും നന്മയുണ്ടാവട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago