ഒന്‍പത് വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാസ് ഡയറക്ടര്‍ ഷാജി കൈലാസ് ചിത്രം എത്തുന്നത്. ആ തിരിച്ചുവരവ് തന്നെ കലക്കിയിരിക്കുകയാണ് കടുവ. ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് അതുതന്നെയാണ്. രണ്ടുദിവസത്തെ കടുവയുടെ കലക്ഷന്‍ ഏഴ് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ഷോ മുതല്‍ തന്നെ ഗംഭീരമായി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഉള്ള് നിറഞ്ഞ് നന്ദി പറയുകയാണ് സംവിധായകന്. ‘നന്ദി… ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊര്‍ജമായി മാറുന്നു’, എന്ന് ഷാജി കൈലാസ് കുറിച്ചു. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചു വരവാണ് കടുവ എന്നാണ് പ്രേക്ഷക വിലയിരുത്തല്‍.
കടുവയുടെ ഗംഭീര വിജയത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുക മറ്റൊരു മാസ്സ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് തന്നെയാകും അടുത്ത ചിത്രത്തിലും നായകനായി എത്തുക.
ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു എന്നിവരും പ്രധാനവേഷങ്ങളിലെത്തും. ഉടനെ തന്നെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്ന ഈ ചിത്രത്തിന്റെ പേര് കാപ്പ എന്നാണ്. ഈ ചിത്രത്തില്‍ കോട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുക.
ജിആര്‍ ഇന്ദുഗോപനാണ് രചന നിര്‍വഹിക്കുന്നത്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന് വേണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു അബ്രഹാമിനൊപ്പം ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ കൂടി ചേര്‍ന്നാണ് കാപ്പ നിര്‍മ്മിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…