ആനിയേയും കൂട്ടി ഷാജി കൈലാസ് ആദ്യം പോകുന്നത് സുരേഷ് ഗോപിയുടെ വീട്ടിലേക്കാണ്

നിരവധി ആരാധകരുള്ള താരമാണ് ആനിയും ഷാജി കൈലാസും. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരം നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം പ്രേക്ഷക ശ്രദ്ധ നേടാൻ ആനിക്ക് കഴിഞ്ഞതോടെ നിരവധി ആരാധകരെയാണ് താരം ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത്. എന്നാൽ സിനിമയിൽ സജീവമായ താരം ഷാജി കൈലാസുമായി പ്രണയത്തിൽ ആകുകയും ഇരുവരും വിവാഹിതർ ആകുകയും ആയിരുന്നു. ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ. മൂന്ന് ആൺകുട്ടികളും ഇവർക്ക് ഉണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ടെലിവിഷൻ പ്രോഗ്രാമുകളിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു.

തിരിച്ച് വരവിലും  സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ആനിയുമായുള്ള തന്റെ പ്രണയ കഥ തുറന്നു പറയുകയാണ് ഷാജി കൈലാസ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,  എല്ലാവരുമായും സൗഹൃദം ഉണ്ടെങ്കിലും ഷൂട്ടിങ് സെറ്റിൽ താൻ വളരെ സ്ട്രിക്റ്റ് ആയിരുന്നു. എന്നാൽ ആനി എല്ലാവരോടും കളിച്ച് ചിരിച്ച് സംസാരിക്കുന്ന പ്രകൃതക്കാരി ആയിരുന്നു. അമ്മയാണ് സത്യം എന്ന സിനിമയുടെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ചാണ് താൻ ആദ്യമായി ആനിയെ കാണുന്നത്. ആനിയുടെ കളിയും ചിരിയും സംസാരവും ഒക്കെ എനിക്ക് ഇഷ്ട്ടമായി. ആനിയെ തനിക് ഇഷ്ട്ടമാണ് ഞാൻ ആദ്യം പറയുന്നത് രഞ്ജി പണിക്കരോട് ആണ്.

ആനിയോട് ഈ വിഷയം  അവതരിപ്പിച്ചതും രഞ്ജി പണിക്കർ ആയിരുന്നു. പോസിറ്റിവ് ആയ മറുപടിയാണ് ആനിൽ നിന്ന് കിട്ടിയത്. അങ്ങനെ ആരും അറിയാതെ പ്രണയം മുന്നോട്ട് പോയി. ബോംബയിൽ ഷൂട്ടിങ്ങിന് പോകുന്നു എന്ന് വീട്ടിൽ പറഞ്ഞാണ് ഞാൻ ബാഗുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നത്. എന്നാൽ തനിക്ക് ഒപ്പം വരാൻ ഒരുങ്ങി നിന്ന ആനി തൊടിയിൽ ചക്ക പഴുത്തോ എന്ന്  നോക്കാൻ വേണ്ടിയാണ് വീടിന് പുറത്തിറങ്ങിയത്. ഈ സമയത്ത് ഞാൻ കാറുമായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ആദ്യം പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക് ആയിരുന്നു. ആദ്യം ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോള് സുരേഷിന് കാര്യം മനസ്സിലായില്ല. പിന്നീട് ഞങ്ങൾ എല്ലാം തുറന്നു പറഞ്ഞു. രെജിസ്റ്റർ മാര്യേജ് നടത്തിയതും അവിടെ വെച്ചായിരുന്നു.

 

 

 

Devika Rahul