Categories: Film News

മലയാളികളെ രസിപ്പിച്ച ഷാജി കൈലാസ് സിനിമകളുടെ മുഖ മുദ്രകൾ !!

സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക വാച്ച്, കൂളിംഗ് ഗ്ലാസ്സ്, ചെരുപ്പ് എല്ലാം ഊരി വച്ച ശേഷം മാത്രം വില്ലനെ തല്ലുന്ന നായകൻ.തല്ല് തുടങ്ങുന്നതിനു മുൻപും അതിനു ശേഷവും മാസ്സ് ഡയലോഗുകൾ നിർബന്ധം അതിനു അകമ്പടിയായി തട്ടുപൊളിപ്പൻ ബിജിഎം.ഇതെല്ലാം ഷാജി കൈലാസ് സിനിമകളുടെ മുഖ മുദ്രകൾ ആയിരുന്നു. ഞാൻ എന്ന പ്രേക്ഷകൻ ഏറെ ആസ്വദിച്ച മാസ്സ് ചേരുവ. ഷാജി കൈലാസ് എന്നത് ഒരു വികാരം ആണ്..അതൊരു ബ്രാൻഡ് ആണ്. ശരിയാണ് കഴിഞ്ഞ 10വർഷത്തോളമായി സ്വന്തമായി ഒരു ഹിറ്റ് പോലും ഇല്ലാത്ത ഒരു സംവിധായകൻ ആണ്.കഴിഞ്ഞ 8വർഷമായി മലയാളത്തിൽ ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ഒരാൾ.

നരസിംഹവും വല്യട്ടനും കമ്മീഷണറും ആറാം തമ്പുരാനും THE ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങ് FIR മാഫിയ മഹാത്മാ രുദ്രാക്ഷം അങ്ങനെ ഒട്ടനവധി മലയാള സിനിമകൾ പ്രേക്ഷകർക്കു മറക്കാൻ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാൻ ആണ് ഷാജി കൈലാസ്..1993-2000കാലഘട്ടത്തിൽ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഒരു പാട് തീപ്പൊരി സിനിമകൾ നൽകിയ സംവിധായകൻ.പിന്നീട് എടുത്ത സിനിമകൾ പരാജയം ഏറ്റുവാങ്ങിയപ്പോൾ.2005,2006 വർഷങ്ങളിൽ വീണ്ടും ഹിറ്റുകൾ സൃഷ്ടിച്ചു…പിന്നീട് അങ്ങോട്ട്‌ പരാജയങ്ങളുടെ നീണ്ട നിര.. പരാജയപ്പെട്ട സിനിമകളിൽ ചിലതെങ്കിലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. 8വർഷങ്ങൾക്കു ശേഷം കടുവ എന്ന സിനിമയുടെ പ്രഖ്യാപനം ഉണ്ടായപ്പോൾ അദ്ദേഹം തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനായ എനിക്ക് അത് വലിയൊരു സന്തോഷമാണ് നൽകിയത്.

ഇന്ന് ലാലേട്ടനുമായി ഷാജി കൈലാസ് വീണ്ടും ഒന്നിച്ചു ഒരു സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു എന്ന വാർത്ത വരുമ്പോൾ ഞാൻ എന്ന പ്രേക്ഷകൻ ആവേശത്തിൽ ആണ്. പഴയ ആരവങ്ങളും ഉത്സവ അന്തരീക്ഷവുമായി തീയേറ്ററിൽ ഒരു ഷാജി കൈലാസ് സിനിമ വീണ്ടും സംഭവിക്കുന്നു.കാത്തിരിക്കുന്നു.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago