Categories: Film News

ഡ്രൈവിംഗ് പഠിപ്പിക്കാൻ വീണ്ടും ഷക്കീല; സെക്സ് എഡ്യൂക്കേഷൻ പ്രോമോ വൈറൽ

ഷക്കീലയുടെ ‘ഡ്രൈവിങ് സ്‌കൂള്‍’ എന്ന സിനിമ.ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്നു ആ പേറം തെറ്റ്ഗോ ചെയ്യാത്തവരായി ആരുമില്ല ഗോപു എന്ന ഡയലോഗും . അതെ ഗോപുവിന്റെയും ഷീലയുടെയും ആ സ്‌കൂളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് നെറ്റ്ഫ്ലിക്സ്. സെക്സ് എജ്യുക്കേഷൻ എന്ന വെബ്സീരീസിന്റെ നാലാം സീസൺ പ്രമോഷനു വേണ്ടിയാണ്, ചില ശരികളെപ്പറ്റി നമ്മെ ഓർമിപ്പിച്ച് ഷക്കീല വീണ്ടുമെത്തുന്നത്. ഷക്കീലാസ് ഡ്രൈവിങ് സ്‌കൂൾ‌ എന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറിയ ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ആ ദൗത്യവുമായി ഷക്കീല തന്നെ എത്തുമ്പോള്‍ അതിനൊരു പുതുമയും ശ്രദ്ധയുമുണ്ടാകുമല്ലോ. അതുകൊണ്ടാണ് തന്റെ പഴയ ചിത്രത്തിന്റെ പേര് അനുസ്മരിപ്പിച്ചുകൊണ്ട് ഷക്കീല ഈ ഹ്രസ്വ വിഡിയോയില്‍ എത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനെയും സെക്‌സിനെയും ചേര്‍ത്തുവച്ചാണ് ഷക്കീല അതീവ ഗൗരവമേറിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നത്.മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്‌സ് തയ്യാറാക്കിയ പ്രൊമോ വീഡിയോയിലാണ് ഷക്കീലയുടെ ഇതുവരെ കാണാത്ത വേഷം. ബി ഗ്രേഡ് നടിയായി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുകയും എന്നാൽ ബോൾഡായ നിലപാടുകൾ എടുക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായ വ്യക്തിയാണ് ഷക്കീല. നെറ്റ്ഫ്‌ളിക്സിന്റെ ഏറ്റവും പ്രചാരമുള്ള സീരിസുകളിലൊന്നായ സെക്സ് എജ്യുക്കേഷന്റെ പ്രമോഷന്റെ ഭാഗമായ വിഡിയോ മലയാളികളും ഏറ്റെടുത്തു കഴിഞ്ഞു. ഡ്രൈവിംഗ് പഠിക്കാനെത്തുന്ന രണ്ട് യുവാക്കള്‍ക്ക് ഡ്രൈവിംഗ് പാഠങ്ങള്‍ക്കനുസൃതമായി ലൈംഗിക അറിവുകള്‍ പകര്‍ന്നു കൊടുക്കുന്ന കഥാപാത്രമായാണ് ഷക്കീല വീഡിയോയില്‍ എത്തുന്നത്. ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്തുന്ന ഒരു എജ്യൂക്കേഷണല്‍ ചിത്രമാണ് ഷക്കീലാസ് ഡ്രൈവിംഗ് സ്‌കൂള്‍.ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും മുന്‍വിധികളില്‍ നിന്ന് മാറി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ പ്രൊമോ ഫിലിം പറയുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലാണ് വീഡിയോ ചെയ്തിട്ടുള്ളത്. വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായിട്ടുണ്ട്.

ശിവപ്രസാദ് കെ.വിയാണ് സംവിധാനം. സ്വാതി ജഗദീഷ്  ആണ് വീഡിയോയുടെ സെക്സ് എഡ്യൂക്കേഷൻ കൺസൽട്ടൻറ് ആയി പ്രവർത്തിച്ചിരുന്നത്.ഫ്രാൻസിസ് തോമസ്, വിൻസെന്റ് വടക്കൻ എന്നിവരാണ് പ്രോമോ വീഡിയോയുടെ ക്രീയേറ്റീവ് ഡിറക്ടർസ്.ഛായാഗ്രഹണം നീരജ് രവി. സെക്സ് എഡ്യൂക്കേഷന്റെ അവസാനത്തെ സീസൺ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. 2019 ൽ തുടക്കമിട്ട സെക്സ് എഡ്യൂക്കേഷൻ   സീരീസിന് ആകെ  നാല് സീസണുകളാണ് ഉള്ളത്. അതെ സമയം,  ബിഗ് ബോസ് തെലുങ്ക് ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു മത്സരാര്‍ഥിയായിരുന്നു ഷക്കീല. എന്നാല്‍ ബിഗ് ബോസ് രണ്ടാം ആഴ്‍ചയില്‍ പുറത്തായത് ഷക്കീലയാണ്. ഷക്കീലയ്‍ക്ക് വോട്ടുകള്‍ കുറവാണെന്നതിനാല്‍ പുറത്താകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ചിലര്‍ക്ക് ആ എവിക്ഷൻ അപ്രതീക്ഷിതമായിരുന്നു. ടാസ്‍കുകളില്‍ മികച്ച പ്രകടനം നടത്താനാകാത്തതാണ് താരത്തിന് തിരിച്ചടിയായത്.ബിഗ് ബോസില്‍ നടി ഷക്കീലയുടെ തുടക്കം മികച്ച ഒന്നായിരുന്നു. ഷക്കീലയെ മത്സരാര്‍ഥികള്‍ ആദരവോടെ കണ്ടു. എന്നാല്‍ മത്സരാര്‍ഥികളുടെ എല്ലാവരുടെയും പിന്തുണ താരത്തിനു ഉണ്ടായിരുന്നില്ല. ബിഗ് ബോസ് നല്‍കുന്ന ഡേയ്‍ലി ടാസ്‍കുകളില്‍ താരതമ്യേന പ്രായം കൂടിയ മത്സരാര്‍ഥിയായതിനാല്‍ മികച്ച പ്രകടനം നടത്താനാകാതിരുന്നതാണ് ഷക്കീലയ്‍ക്ക് തിരിച്ചടിയായത്. വളരെ ആത്മവിശ്വാസമുണ്ടായിരുന്നു നടി ഷക്കീലയ്ക്ക്. അതിനാല്‍ ഞെട്ടിക്കുന്ന പുറത്താകലായിരുന്നു ഷക്കീലയ്‍ക്ക്. കലാരംഗത്ത് പുതിയ ഒരു ജീവിതം തുടങ്ങാൻ ബിഗ് ബോസ് മറ്റ് പല കലാകാരികള്‍ക്ക് സഹായമായതുപോലെ ഷക്കീലയ്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

27 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

34 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

43 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

54 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago