Shakeela-Trailer
ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ തരംഗം സൃഷ്ട്ടിച്ച താരമായിരുന്നു ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.
ഇപ്പോൾ ഇതാ ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രം വരുന്നുവെന്ന് വളരെ മുൻപ് തന്നെ വാർത്ത ആയതായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഇതിനോട് സംബന്ധിച്ച് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വിട്ടിരുന്നു.
മികച്ച സ്വീകരണം ആണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. പതിനാറാം വയസ്സിൽ സിനിമയിൽ എത്തിയ ഷക്കീലയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ജീവിതത്തിലെ പരാചയങ്ങളും സിനിമ നേടിക്കൊടുത്ത പദവികളും സൗഭാഗ്യങ്ങളും എല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സൂപ്പർസ്റ്റാറുകളുടെ സിനിമകൾ നിറഞൊടിയിരുന്ന സമയത്തും ഷക്കീല ചിത്രങ്ങൾക്ക് സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. അത് തന്നെയാണ് ഷക്കീലയെന്ന നടിയെ ഒരുകാലത്ത് താര പദവിയിൽ നിർത്തിയതും.
ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
കടപ്പാട്: Zee Music Company
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…