ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

Follow Us :

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഷക്കീല മടി കാണിക്കാറില്ല. കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല വ്യക്തമാക്കി. എന്നാൽ ഒരു ഘട്ടത്തിൽ കുടുംബവും ഷക്കീലയെ കൈയ്യൊഴികുയാണുണ്ടായത്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കു വെക്കുകയാണ് ഷക്കീല. സിനിമാ രംഗത്ത് തിളങ്ങി നിന്ന കാലത്ത് ആരും തന്നെ മോശമായി സമീപിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. തന്നെ ആളുകൾക്ക് ഭയങ്കര പേടിയായിരുന്നു. പത്ത് ദിവസം കൊണ്ടാണ് തന്റെ സിനിമകൾ ഷൂട്ട് ചെയ്‌ത്‌ തീരുക. തന്റെ ഒരു ദിവസം അവർക്ക് അത്രയും വിലപ്പെട്ടതാണ്. അവർ മോശമായി പെരുമാറിയാൽ ഞാൻ ഡേറ്റ് നൽകില്ല. അതുകൊണ്ട് ആരും തന്നോട് അത്തരത്തിൽ മോശമായിട്ടൊന്നും പെരുമാറിയിട്ടില്ലെന്ന് ഷക്കീല വ്യക്തമാക്കി.

തനിക്ക് ഉണ്ടാകുന്ന റിലേഷൻഷിപ്പുകൾ തകരുമ്പോൾ ആ ഒരു ഘട്ടം എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ചും ഷക്കീല സംസാരിക്കുന്നു. തനിക്കെപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാവും, മറ്റൊരാളെ താൻ കണ്ടു വെച്ചിട്ടുണ്ടാകും. പ്രണയിക്കുന്ന വ്യക്തി താനുമായി പിരിയുമെന്ന് തോന്നിയാൽ മറ്റൊരാളുമായി അടുക്കുന്നതിന് കാരണമുണ്ടെന്നും ഷക്കീല പറയുന്നു. തന്നോട് ആരും നോ പറയുന്നത് തനിക്കിഷ്ടമല്ല. തന്റെ വലിയ ഈഗോയാണ് അതെന്നും ഷക്കീല വ്യക്തമാക്കി. ഇന്ന് പ്രണയത്തെക്കുറിച്ചുള്ള തന്റെ മനോഭാവത്തെക്കുറിച്ചും ഷക്കീല സംസാരിക്കുന്നു. തനിക്ക് സമ്മാനങ്ങൾ കൊണ്ട് അവരെ പൊതിയാൻ തനിക്കിഷ്ടമാണ്. തനിക്ക് അതുപോലൊന്നും തിരിച്ച് കിട്ടില്ലെങ്കിൽ പോലും താൻ അവർക്കൊക്കെ സമ്മാനങ്ങൾ വാങ്ങി നൽകുമെന്നാണ് ഷക്കീല പറയുന്നത്. താൻ തന്റെ സുഹൃത്തുക്കളെ വാങ്ങാറാണ് പതിവ് എന്ന് പറഞ്ഞു കൊണ്ടാണ് ഈ കാര്യങ്ങൾ ഒക്കെ നടി തുറന്നു പറയുന്നത്. പണം നൽകിയോ അല്ലാതെയോ സഹായിച്ചാണ് താൻ സൗഹൃദങ്ങൾ ഉണ്ടാക്കുന്നത്. അത് പോലെ തന്നെയാണ് പ്രണയത്തിലും എന്നും ഷക്കീല പറയുന്നു. പ്രണയിക്കുന്ന വ്യക്തിയെ വാങ്ങുന്നത് എന്ന് നിർത്തുന്നോ അന്ന് ഈ പ്രണയം അവസാനിക്കുമെന്ന് തനിക്ക് അറിയാമെന്നും ഷക്കീല പറയുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരാളുണ്ട്.

എന്നാൽ അയാൾ ഈ ബന്ധത്തിൽ തുടരില്ല എന്ന് തനിക്കറിയാം പക്ഷെ ഇത്തവണ തനിക്ക് ബാക്കപ്പായി ആരുമില്ലയെന്ന് ഷക്കീല വ്യക്തമാക്കി. പ്രണയത്തേക്കാളും ലസ്റ്റ് ആണ് തനിക്ക് പ്രധാനമെന്നും ഷക്കീല പറയുന്നു. തന്നെ സംബന്ധിച്ച് പുരുഷൻ സുന്ദരൻ ആയിരിക്കണം പ്രണയത്തിൽ തന്റെയൊപ്പം തന്നെ എല്ലാം ചെയ്യുന്ന ആളായിരിക്കണം. അത്തരത്തിൽ ഇഷ്ടപ്പെട്ടാൽ മാത്രമേ ആയൊരു ബന്ധത്തിൽ താൻ തുടരൂ എന്നും. മൈദ മാവ് പോലൊരാളുമായി താൻ പ്രണയത്തിലാകുമെന്ന് കരുതുന്നുണ്ടോ. നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം താൻ ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം. പിന്നെയേ പ്രണയം വരൂയെന്നും ഷക്കീല വ്യക്തമാക്കി. മുമ്പ് കുടുബമുള്ളതിനാൽ താൻ അഭിമുഖങ്ങളിൽ ഇത്തരം കാര്യങ്ങൾ ഒന്നും തുറന്ന് സംസാരിക്കില്ലായിരുന്നു. എന്നാൽ കുടുംബം തന്നെ കൈയ്യൊഴിഞ്ഞതോടെ തനിക്ക് എന്തും തുറന്ന് സംസാരിക്കാമെന്നും ഷക്കീല വ്യക്തമാക്കി. കുടുംബത്തിൽ നിന്നും വർഷങ്ങളായി അകന്ന് നിൽക്കുകയാണ് ഷക്കീല. താൻ കുടുംബത്തിന് വേണ്ടിയാണ് ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതെന്നും എന്നാൽ അതിന്റെ പേരിലാണ് കുടുംബം തന്നെ അകറ്റി നിർത്തുന്നതെന്നും ഷക്കീല പറഞ്ഞിരുന്നു. താൻ പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനുള്ള ഒരേയൊരു കാരണം തന്റെ അമ്മയാണ് എന്നും ഷക്കീല നേരത്തെ പറഞ്ഞിരുന്നു.

ആത്മഹത്യ ചിന്തകൾ വന്നിട്ടുണ്ടെങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ലെന്നും ഷക്കീല വ്യക്തമാക്കിയിയിരുന്നു. അതുപോലെ തന്നെ മരണത്തെ തനിക്ക് ഭയമാണെന്ന് ഷക്കീല പറയുന്നു. ആംബുലൻസിലും ഐസിയുവിലുമാകുന്നത് തനിക്ക് വളരെ ഭയമുള്ള കാര്യമാണ്. ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാവുഹിനോട് പ്രാർത്ഥിക്കുന്നതെന്നും ഷക്കീല പറയുന്നു. സിനിമാ ലോകത്ത് മാദക നടിയായി തിളങ്ങിയ ഷക്കീലയുടെ ചിത്രങ്ങൾ ഒരു സമയത്ത് വൻ സാമ്പത്തിക നേട്ടം നല്കിയവയായിരുന്നു. സൂപ്പർസ്റ്റാർ സിനിമകൾക്ക് പോലും ഷക്കീല ചിത്രങ്ങളുമായി മത്സരിക്കാൻ പറ്റാത്ത ഒരു സമയമുണ്ടായിരുന്നു. സിനിമകൾ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കെയാണ് നിർമാതാക്കൾക്ക് ഷക്കീല രക്ഷകയാകുന്നത്. അതോടെ ഷക്കീലയെ വെച്ച് സിനിമകൾ ചെയ്ത് സാമ്പത്തിക നഷ്‌ടം നികത്താൻ നിർമാതാക്കൾക്ക് കഴിഞ്ഞു. എന്നാൽ ഒരു ഘട്ടത്തിൽ ഷക്കീല സിനിമകളുടെ തരംഗം അവസാനിച്ചിരുന്നു. തന്റെ പേരിൽ ഡ്യൂപ്പിനെ വെച്ച് നീലചിത്രങ്ങൾ വന്നതോടെ മലയാള സിനിമകളിൽ അഭിനയിക്കുന്നില്ലെന്ന് ഷക്കീല പ്രഖ്യാപിച്ചു. ഏറെക്കാലം നടിയെ സിനിമാ രംഗത്ത് കണ്ടില്ല.എന്നാൽ നീലച്ചിത്രങ്ങളിലെ നായിക എന്ന പേരിൽ നിന്ന് മാറി ഷക്കീല ഇന്ന് ഏവർക്കും സ്വീകാര്യയാണ്. ഇന്ന് തമിഴ് ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയാണ് ഷക്കീല ജനപ്രീതി നേടുന്നത്. തമിഴ്നാട്ടിൽ ഇന്ന് ബഹുമാന്യ സ്ഥാനം തന്നെ ഷക്കീലയ്ക്കുണ്ട്.